സ്വന്തം ലേഖകന്‍: ട്രംപ് ലോകസമാധാനത്തിന്റെ അന്തകന്‍, പ്രകോപനവുമായി വീണ്ടും ഉത്തര കൊറിയ. ദക്ഷിണ കൊറിയയും അമേരിക്കും സംയുക്തമായി സൈനിക ആഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിനിടെയാണ് ഉത്തര കൊറിയ ട്രംപിനെ പ്രകോപിപ്പിച്ച് വീണ്ടും രംഗത്തെത്തിയത്. ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തിലൂടെ താന്‍ സമാധാനത്തിന്റെ അന്തകനാണെന്ന് ട്രംപ് തെളിയിച്ചുവെന്നും അദ്ദേഹം ആണവയുദ്ധം ഉണ്ടാകുന്നതിനുള്ള എല്ലാ പ്രവൃത്തികളും ചെയ്യുന്നുണ്ടെന്നും വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
നാല് ദിവസത്തെ സംയുക്ത സൈനിക പരിശീലനമാണ് ദക്ഷിണ കൊറിയയുടെ കിഴക്കന്‍ തീരത്ത് അമേരിക്കദക്ഷിണ കൊറിയ സൈനിക ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ഉത്തര കൊറിയയുടെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രകോപനപരമായ ഏത് നടപടിയേയും നേരിടുക എന്ന ഉദ്ദേശത്തോടെയാണ് സൈനിക പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല