സ്വന്തം ലേഖകന്‍: ആണവ നിരായുധീകരണത്തിന്റെ പേരില്‍ യുഎസ് ഗുണ്ടകളെപ്പോലെ പെരുമാറുന്നു; പൊട്ടിത്തെറിച്ച് ഉത്തര കൊറിയ; സമാധാന കരാര്‍ അനിശ്ചിതത്വത്തില്‍. ഉത്തര കൊറിയയുടെ വാര്‍ത്ത മാധ്യമമായ കെ.സി.എന്‍.എയാണ് വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധിയെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്ഗ്. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയുടെ സന്ദര്‍ശനത്തിനിടെയാണ് ഉത്തര കൊറിയയുടെ പുതിയ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.
ആണവായുധ നിരായുധീകരണത്തിനായി കൂടുതല്‍ മികച്ച പദ്ധതിയുമായി യു.എസ് എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഉത്തര കൊറിയയുടെ പ്രസ്താവന പറയുന്നു. അങ്ങനെയെങ്കില്‍ അതിന് ഉത്തര കൊറിയ പിന്തുണ നല്‍കും. അതേ സമയം, ആണവായുധ നിരായുധീകരണത്തില്‍ യു.എസിന്റെ എകപക്ഷീയമായ നിലപാടുകള്‍ അംഗീകരിക്കില്ലെന്നും ഉത്തര കൊറിയ വ്യക്തമാക്കി.
കൊറിയന്‍ ഉപദ്വീപില്‍ സമ്പൂര്‍ണ ആണവ നിരായുധീകരണം എന്നതില്‍ വിട്ടുവീഴ്ചക്കില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കിയിരുന്നു. ഉത്തര കൊറിയയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു പോംപിയുടെ പ്രസ്താവന. സിംഗപ്പൂരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ കൂടികാഴ്ചയില്‍ ആണവായുധ നിരായുധീകരണം സംബന്ധിച്ച ധാരണയായിരുന്നു. എന്നാല്‍ അതിനു ശേഷവും ഉത്തര കൊറിയ രഹസ്യ ആണവ പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല