1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2016

സ്വന്തം ലേഖകന്‍: ഉത്തര കൊറിയയില്‍ പാര്‍ട്ടി സമ്മേളനം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ ബിബിസി സംഘത്തെ അറസ്റ്റ് ചെയ്ത് നാടുകടത്തി. കറസ്‌പോണ്ടന്റ് റൂപെര്‍ട്ട് വിങ്ഫീല്‍ഡ് ഹെയ്‌സ് പ്രൊഡ്യൂസര്‍ മരിയ ബൈണ്‍, കാമറമാന്‍ മാത്യൂ ഗോദ്ദാള്‍ഡ് എന്നിവരടങ്ങുന്ന ബിബിസിയുടെ മാധ്യമ സംഘത്തെയാണ് പുറത്താക്കിയത്.

വര്‍ക്കേഴ്‌സ് പാര്‍ട്ടി സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതിനായിരുന്നു ബിബിസി സംഘം ഉത്തര കൊറിയയില്‍ എത്തിയത്. വെള്ളിയാഴ്ചയാണ് സംഘത്തെ അധികൃതര്‍ പിടികൂടിയത്. റൂപെര്‍ട്ടിനെ അധികൃതര്‍ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തതായി രിപ്പോര്‍ട്ടുകളുണ്ട്.

ചോദ്യം ചെയ്യലിനു ശേഷം സംഘത്തെ നേരെ വിമാനത്താവളത്തിലേക്കാണ് അയച്ചത്.നൊബേല്‍ സമ്മാന ജേതാക്കളുടെ ഒരു സംഘവും ഇവര്‍ക്കൊപ്പമെത്തിയിരുന്നു.
അതേസമയം, ബിബിസി റിപ്പോര്‍ട്ടിനോട് ഭരണകൂടത്തിന് എതിര്‍പ്പുണ്ടായിരുന്നുവെന്നാണ് സൂചന. തലസ്ഥാന നഗരത്തിലെ ജനങ്ങളുടെ ജീവിതത്തെ തുറന്നുകാണിക്കുന്ന റിപ്പോര്‍ട്ട് ബിബിസി പുറത്തുവിട്ടു എന്നതാണ് ഉത്തര കൊറിയന്‍ ഭരണകൂടത്തെ പ്രകോപിപ്പിച്ചത് എന്ന് കരുതുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.