സ്വന്തം ലേഖകന്‍: ആണവ മിസൈല്‍ ഭീഷണി, ഉത്തര കൊറിയയെ നിരീക്ഷിക്കാന്‍ അമേരിക്കയുടെ അത്യാധുനിക റഡാര്‍ കണ്ണുകള്‍. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണപ്പറക്കല്‍ നിരീക്ഷിക്കുന്നതിനാണ് അത്യാധുനിക റഡറുമായി യുഎസ് കപ്പല്‍ സജ്ജമായിരിക്കുന്നത്. കപ്പല്‍ അമേരിക്കന്‍ തീരമായ ഹവായിയില്‍ നിന്നും യാത്ര തിരിച്ചു. എസ്ബി എക്‌സ് എന്ന പ്രത്യേക സമുദ്രോപരിതല എക്‌സ് ബാന്‍ഡ് റഡാറാണ് നിരീക്ഷണത്തിന് ഉപയോഗിക്കുന്നത്. ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
തീരത്തുനിന്നു 3218 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സമുദ്രത്തില്‍ തന്നെ സ്ഥാനമുറപ്പിച്ചു റഡാര്‍ കപ്പല്‍ കൊറിയന്‍ മിസൈലുകളുടെ സഞ്ചാരം നിരീക്ഷിക്കും. നിരവധി ആണവായുധങ്ങളുടേയും ഭൂഖണ്ഡാന്തര മിസൈലുകളുടേയും ശേഖരമുള്ള രാജ്യമാണ് ഉത്തരകൊറിയ. ഇത് ഏതെങ്കിലും രാജ്യത്തിന് ഭീഷണിയാകുമൊ എന്നാണ് റഡാര്‍ പ്രധാനമായും നിരീക്ഷിക്കുക.
അത്തരത്തില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കില്‍ ഇത് തടയുമെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്‌കാര്‍ട്ടര്‍ അറിയിച്ചു. എന്നാല്‍ പരീക്ഷണ വിക്ഷേപണമെങ്കില്‍ നിരീക്ഷിക്കുക മാത്രമെ ചെയ്യു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക രാജ്യങ്ങള്‍ക്ക് ഭീഷണിയായേക്കാവുന്ന ഭൂഖന്തര മിസൈലുകളെ പറ്റി നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ പദ്ധതിക്കെതിരെ ശക്തമായ നിലപാടു കൈക്കൊള്ളുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈമാസം രണ്ടിനു ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല