സ്വന്തം ലേഖകന്‍: ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ നയതന്ത്ര ദൂതുമായി വേട്ടപ്പട്ടികളും. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സമ്മാനിച്ചതാണ് പങ്‌സാന്‍ വിഭാഗത്തില്‍പ്പെട്ട 2 നായ്ക്കളെ.
ശൗര്യത്തിന് ഏറെ പേരുകേട്ട വേട്ടപ്പട്ടികളാണ് പങ്‌സാന്‍. അടുത്തിടെ നടന്ന ഇരു രാഷ്ട്രത്തലവന്മാരുടെയും കൂടിക്കാഴ്ചയെ തുടര്‍ന്നാണ് കിം നായ്ക്കളെ സമ്മാനിച്ചത്. വിശ്വസ്ഥതയ്ക്കും ബുദ്ധിശക്തിക്കും പങ്‌സാന്‍ നായ്ക്കളെ കഴിഞ്ഞെ മറ്റ് ഇനങ്ങള്‍ വരൂ എന്നാണ് കൊറിയക്കാരുടെ പറച്ചില്‍.
2000 ല്‍ കിം ജോങ് ഇല്‍ പ്രസിഡന്റായിരുന്നപ്പോള്‍ ദക്ഷിണ കൊറിയയുടെ കിം ദേ ജുങ്ങിനും ഇത്തരം 2 നായ്ക്കളെ നല്‍കിയിരുന്നു. പുതിയ അതിഥികളെ ഔദ്യോഗിക വസതിയുടെ ഭാഗമായി തന്നെ പാര്‍പ്പിക്കാനാണ് മൃഗസ്‌നേഹിയായ മൂണിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല