സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ്, ശക്തമായ പ്രതിഷേധവുമായി അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും. ഉത്തര കൊറിയയുടെ പ്രകോപനപരമായ ബോംബ് പരീക്ഷണത്തിനെതിരെ ആഗോളതലത്തില്‍ പ്രതികരണം ശക്തമാക്കാന്‍ മൂന്നു രാജ്യങ്ങളും തീരുമാനിച്ചു.
വിഷയം ചര്‍ച്ച ചെയ്യാനായി യു.എസ്. പ്രസിഡന്റ ബരാക് ഒബാമ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ജീന്‍ ഹേയേയും ഇപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയേയും ഫോണില്‍ വിളിച്ചു. ജപ്പാന്റെ സുരക്ഷയില്‍ അമേരിക്കയ്ക്കുള്ള പ്രതിബദ്ധത ഒബാമ വ്യക്തമാക്കിയതായി വൈറ്റ്ഹൗസ് അറിയിച്ചു. ഉത്തരകൊറിയയുടെ നടപടി രാജ്യന്തര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് യു.എന്‍. രക്ഷാസമിതിയുടെ അടിയന്തര യോഗം വിലയിരുത്തി.
ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെ അപലപിച്ച രക്ഷാസമിതി, ഉത്തരകൊറിയയ്‌ക്കെതിരേ പുതിയ ഉപരോധങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. യു.എന്‍. ഉപരോധം മറികടക്കാന്‍ ഉത്തര കൊറിയയെ സഹായിക്കുന്ന രാജ്യങ്ങളും കരിമ്പട്ടികയിലാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചൈനയാണ് ഉത്തര കൊറിയയുമായി നല്ല ബന്ധം പുലര്‍ത്തുന്ന പ്രധാന രാജ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല