സ്വന്തം ലേഖകന്‍: അമേരിക്കയുമായി ഉത്തരകൊറിയ നടത്തിയ ഹനോയ് ഉച്ചകോടി പരാജയപ്പെട്ടതിന് ശിക്ഷയായി നയതന്ത്ര ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പിലാക്കി ഉത്തരകൊറിയന്‍ ഭരണാധികാരി കിം.ജോങ്ങ് ഉന്‍.
വിദേശ കാര്യ മന്ത്രാലയത്തിലെ അഞ്ച് ഉദ്യോഗസ്ഥരെയാണ് ഉത്തരകൊറിയ വധശിക്ഷക്ക് വിധിച്ചതെന്നാണ് സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് വേണ്ടി ജോലി ചെയ്ത മറ്റൊരു ഉദ്ദ്യോഗസ്ഥന് നിര്‍ബന്ധിത തൊഴില്‍ ഉള്‍പ്പെടയുള്ള ശിക്ഷ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ ദക്ഷിണ കൊറിയന്‍ ദിനപത്രത്തിലൂടെയാണ് വാര്‍ത്ത പുറത്തറിയുന്നത്. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയില്‍ ഫെബ്രുവരിയിലായിരുന്നു ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച.
ഉത്തരകൊറിയക്ക് വേണ്ടി തയാറെടുപ്പുകള്‍ നടത്തുകയും കിമ്മിനൊപ്പം യാത്ര ചെയ്യുകയും ചെയ്ത കിംഹ്യോക്കിനെയും മറ്റ് നാല് പേരെയും മിരിം വിമാനത്താവളത്തില്‍ വെച്ചാണ് കൊലപ്പെടുത്തിയത്. കിമ്മിന്റെ വലം കൈയ്യായിരുന്ന കിംഹ്യോക്കിനെ റിഎഡ്യൂക്കേഷന്‍ ക്യാമ്പില്‍ അയച്ചയാതും വാര്‍ത്തയില്‍ പറയുന്നു.
ഉത്തര കൊറിയയെ ആണവ മുക്തമാക്കുന്നത് സംബന്ധിച്ചായിരുന്നു ഹനോയ് ഉച്ചകോടിയിലെ പ്രധാന ചര്‍ച്ച. ഉച്ചകോടി പരാജയപ്പെട്ടതിനാല്‍ രാഷ്ട്രത്തലവന്‍മാരുടെ സംയുക്ത പ്രസ്താവനയോ വിരുന്നോ ഉണ്ടായിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല