ആധുനിക ലോകത്ത് മൊബൈല്‍ ഫോണ്‍ വാര്‍ത്താവിനിമയത്തിനുള്ള ഉറ്റ ഉപാധിയാണ് ഇതേ കാരണം കൊണ്ടുതന്നെ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ അത് യുദ്ധക്കുറ്റമാക്കിയിരിക്കുകയാണ് ഉത്തര കൊറിയ. പിടിക്കപ്പെടുന്നവര്‍ക്ക് യുദ്ധക്കുറ്റവാളികള്‍ക്കു നല്‍കുന്നതു പോലുള്ള കടുത്ത ശിക്ഷയാണ് അമ്പരപ്പിക്കുന്ന നിയമം അനുശാസിക്കുന്നത്.
കമ്യൂണിസ്റ്റ് കുടുംബവാഴ്ച പിന്തുടരുന്ന ഉത്തര കൊറിയയിലെ ജനങ്ങള്‍ക്ക് പുറംലോകത്തുനിന്നുള്ള വാര്‍ത്തകള്‍ ഔദ്യോഗിക മാധ്യമങ്ങള്‍ വഴി മാത്രമാണ് ലഭിക്കുന്നത്. ജനം അറിയണമെന്ന് സര്‍ക്കാര്‍ കരുതുന്നവ മാത്രം.
മൊബൈല്‍ ഫോണുകളിലൂടെ പുറംലോക വാര്‍ത്തകള്‍ എത്തുന്നതു തടയാനാണ് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തിയത്. അറബ് രാജ്യങ്ങളിലും മറ്റും ജനങ്ങള്‍ പ്രക്ഷോഭം നടത്തി ഭരണാധികാരികളെ പുറത്താക്കിയതു പോലുള്ള വിവരങ്ങള്‍ അറിഞ്ഞാല്‍ കടുത്ത ദാരിദ്യ്രത്തില്‍ കഴിയുന്ന ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തിരിഞ്ഞേക്കുമെന്ന് അധികൃതര്‍ ഭയപ്പെടുന്നു.
ദക്ഷിണകൊറിയയിലേക്ക് ഒളിച്ചുകടക്കാന്‍ കൂടുതല്‍ ജനങ്ങള്‍ ശ്രമിക്കുമെന്നാണ് മറ്റൊരു ഭീതി. 23,000 പേര്‍ ദക്ഷിണ കൊറിയയിലേക്കു കടന്ന് അവിടെ താമസിക്കുന്നുണ്ട്. ചൈനയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല