1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2018

സ്വന്തം ലേഖകന്‍: ഉത്തര കൊറിയ അവസാനം നടത്തിയ ആണവ പരീക്ഷണത്തിന്റെ ശക്തി ഹിരോഷിമയിലിട്ട അണുബോംബിന്റെ പത്തിരട്ടി. സിംഗപ്പൂരിലെ നാന്യാങ് ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റി, യു.എസിലെ കാലിഫോര്‍ണിയ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. പുംഗേരി യിലെ ആണവ പരീക്ഷണ മേഖലയിലെ മൗണ്ട് മാന്‍ടാപിന് ഉള്‍വശത്ത് 2017 സെപ്റ്റംബര്‍ മൂന്നിനാണ് ഉത്തര കൊറിയ അണുപരീക്ഷണം നടത്തിയത്.

ഇതേ തുടര്‍ന്ന് മേഖലയില്‍ 5.2 മാഗ്‌നിറ്റിയൂഡ് രേഖപ്പെടുത്തിയ ഭൂമിക്കുലുക്കം ഉണ്ടായതായി ‘സയന്‍സ്’ എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. സീസ്മിക് റെക്കോഡിങ്ങുകളും റഡാര്‍ സംവിധാനങ്ങളില്‍നിന്നുള്ള വിവരങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. മൗണ്ട് മാന്‍ടാപില്‍ നടത്തിയ സ്‌ഫോടനത്തില്‍ മലയുടെ മൂന്നര മീറ്റര്‍ ഭാഗം പൊട്ടിത്തെറിച്ചുവെന്നും ലേഖനം വ്യക്തമാക്കുന്നു. മലയുടെ 400600 മീറ്റര്‍ ആഴത്തിലേക്ക് സ്‌ഫോടനത്തിന്റെ പ്രകമ്പനം എത്തി.

അണുവിസ്‌ഫോടനം നടന്ന് 8.5 മിനിറ്റ് കഴിഞ്ഞ ഉടന്‍ ഇതിന്റെ 700 മീറ്റര്‍ അകലെ തെക്കു ഭാഗത്ത് മറ്റൊരു സ്‌ഫോടനം ഉണ്ടായെന്നും പറയപ്പെടുന്നു. ഇത് അണുപരീക്ഷണ കേന്ദ്രത്തിനും അവിടേക്കുള്ള തുരങ്കത്തിന്റെ കവാടത്തിനും ഇടക്കാണെന്നും ആദ്യത്തെ സ്‌ഫോടനത്തിന്റെ ബാക്കിപത്രമായി നടന്നതായിരിക്കാം ഇതെന്നും ഗവേഷകര്‍ കരുതുന്നു. 120 കിലോ ടണ്ണിനും 300 കിലോ ടണ്ണിനും ഇടയിലാണ് ഈ ബോംബിന്റെ ഭാരമെന്നാണ് സൂചന.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.