സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ ആക്രമിച്ചാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഏകാധിപതി കിം ജോങ് ഉന്‍. രാഷ്ട്രത്തിന്റെ പരമാധികാരത്തില്‍ കടന്നുകയറിയാല്‍ ആണവായുധം ഉപയോഗിക്കുമെന്നും ആണവായുധം കൈവശം വക്കുന്നത് തടയുന്നതില്‍ രാജ്യത്തിന് പ്രതിബദ്ധതയുണ്ടെന്നും കിം ജോങ് ഉന്‍ പറഞ്ഞു. 35 കൊല്ലത്തിനു ശേഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു ഉത്തര കൊറിയയുടെ പരമോന്നത നേതാവ്.
രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതിയും ജനങ്ങളുടെ ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ പഞ്ചവത്സര പദ്ധതിയും അദ്ദേഹം അവതരിപ്പിച്ചു.
ഉത്തര കൊറിയ അഞ്ചാമതും ആണവ പരീക്ഷണം നടത്തുമെന്ന ഭീതി ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കെയാണ് ഉന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ആണവായുധ പരീക്ഷണത്തിലെ യു.എന്നിന്റെ കര്‍ശന നിയന്ത്രണം പോലും വകവയ്ക്കാതെ നടത്തിയ ജനുവരി ആറിലെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെ പ്രകീര്‍ത്തിച്ചു കൊണ്ടാണ് ഏകാധിപതി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തത്. അത്യുജ്ജലവും ത്രസിപ്പിക്കുന്നതുമായിരുന്നു പരീക്ഷണമെന്നായിരുന്നു ഉന്‍ പറഞ്ഞത്.
അന്തര്‍ദേശീയ ആണവായുധ ഉടമ്പടിയില്‍ നിന്ന് 2003 ല്‍ പിന്മാറിയതോടെ അന്താരാഷ്ട്ര തലത്തില്‍ ഉത്തര കൊറിയ ഒറ്റപ്പെട്ടിരുന്നു. 2006 ല്‍ ആദ്യ ആണവായുധം പരീക്ഷിക്കുമ്പോഴും, തങ്ങളാദ്യം ഉപയോഗിക്കില്ലെന്നാണ് കിം ജോങ് ഉന്‍ പറഞ്ഞിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല