സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ ആണവപരീക്ഷണ കേന്ദ്രം അടുത്ത മാസം അടച്ചുപൂട്ടാമെന്ന് കിം ജോങ് ഉന്‍. കഴിഞ്ഞ ദിവസം സമാപിച്ച ഉച്ചകോടിയില്‍ കിം ഈ വാഗ്ദാനം നല്‍കിയതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. രാജ്യാന്തര സമൂഹത്തിനു മുന്‍പാകെ സുതാര്യത ഉറപ്പുവരുത്താനായി യുഎസ്, ദക്ഷിണകൊറിയന്‍ വിദഗ്ധരെയും മാധ്യമപ്രവര്‍ത്തകരെയും രാജ്യത്തേക്കു ക്ഷണിക്കുമെന്നും കിം വ്യക്തമാക്കി.
ഉച്ചകോടിയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച യുഎസ് പ്രസിഡന്റ് ഡ!ോണള്‍ഡ് ട്രംപ്, ഉത്തരകൊറിയയുമായി ആണവക്കരാറിലെത്തിച്ചേരാനാകുമെന്നു പ്രത്യാശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചകിം ജോങ് ഉന്നും ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും നടത്തിയ ഉച്ചകോടിയിലാണു കൊറിയന്‍ ഉപദ്വീപിലെ അണ്വായുധ നിരായുധീകരണ നടപടികള്‍ക്കു തീരുമാനിച്ചത്.
‘ഞങ്ങളെക്കുറിച്ചു യുഎസിനു വെറുപ്പാണുള്ളത്. ഞാന്‍ ദക്ഷിണ കൊറിയയ്ക്കു നേരെയോ യുഎസിനു നേരെയോ അണ്വായുധം തൊടുക്കുന്ന വ്യക്തിയല്ലെന്നു നാം തമ്മില്‍ ചര്‍ച്ച നടത്തുന്നതോടെ അവര്‍ മനസ്സിലാക്കും,’ എന്നു കിം പറഞ്ഞതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ വക്താവ് യൂന്‍ യങ് ചാന്‍ അറിയിച്ചു. ജപ്പാനുമായി ഏതുസമയവും ചര്‍ച്ചയ്ക്കു തയാറാണെന്നും അദ്ദേഹം മൂണിനെ അറിയിച്ചു.
അതിനിടെ, കിമ്മുമായുള്ള കൂടിക്കാഴ്ച മൂന്നോ നാലോ ആഴ്ചയ്ക്കകം നടക്കുമെന്നു ട്രംപ് വ്യക്തമാക്കി. ഉത്തര കൊറിയയുമായി ആണവക്കരാര്‍ ഉണ്ടാക്കി താന്‍ ലോകത്തിനു വന്‍സമ്മാനം നല്‍കുമെന്നും മിഷിഗനില്‍ നടന്ന റാലിയില്‍ ട്രംപ് പ്രഖ്യാപിച്ചു. മംഗോളിയയിലോ സിംഗപ്പൂരിലോ ആകും കിം–ട്രംപ് കൂടിക്കാഴ്ചയെന്നാണു സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല