1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2017

സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭയുടെ ഉപരോധം തങ്ങള്‍ക്കെതിരായ യുദ്ധ പ്രഖ്യാപനമെന്ന് ഉത്തര കൊറിയ. അമേരിക്കയുടെ ഭീഷണി ചെറുക്കാന്‍ ആണവപദ്ധതികള്‍ തുടരുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചതായി ഉത്തരകൊറിയയിലെ കെസിഎന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഉത്തരകൊറിയയ്ക്കുള്ള എണ്ണ കയറ്റുമതിയില്‍ 90 ശതമാനവും ഇല്ലാതാക്കുക, വിദേശരാജ്യങ്ങളിലുള്ള ഉത്തരകൊറിയന്‍ തൊഴിലാളികളെ രണ്ടുവര്‍ഷത്തിനകം തിരിച്ചയയ്ക്കുക തുടങ്ങിയ കര്‍ശന ഉപരോധങ്ങളാണ് വെള്ളിയാഴ്ച യുഎന്‍ രക്ഷാസമിതി അംഗീകരിച്ചത്. അമേരിക്ക അവതരിപ്പിച്ച പ്രമേയത്തെ സമിതിയിലെ 15 അംഗങ്ങളും പിന്തുണച്ചു.

പുതിയ നിയന്ത്രണങ്ങള്‍ സന്പൂര്‍ണ സാന്പത്തിക ഉപരോധത്തിനു തുല്യമാണെന്ന് ഉത്തരകൊറിയ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തിനു നേര്‍ക്കുള്ള കടന്നുകയറ്റമാണിത്, കൊറിയന്‍ മേഖലയുടെ സമാധാനവും സ്ഥിരതയും ഇല്ലാതാക്കുന്ന യുദ്ധസമാന പ്രവൃത്തിയും. അമേരിക്കയുടെ ഭീഷണികള്‍ ചെറുക്കാന്‍ ആണവപദ്ധതികള്‍ തങ്ങള്‍ തുടരുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി.

ഉത്തരകൊറിയയ്‌ക്കെതിരേ യുഎന്നും യൂറോപ്യന്‍ യൂണിയനും അമേരിക്കയും കുറേനാളായി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ അവര്‍ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുകയാണ് ചെയ്യുന്നത്. നവംബര്‍ 28നു നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് ഇപ്പോഴത്തെ ഉപരോധത്തിനു പ്രേരിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.