1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2017

സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ പക്കല്‍ പത്ത് അണുബോംബ് നിര്‍മ്മിക്കാനുള്ള പ്ലൂട്ടോണിയം ശേഖരമുണ്ടെന്നു ദക്ഷിണ കൊറിയ. എട്ടുവര്‍ഷം മുന്‍പ് 40 കിലോഗ്രാം പ്ലൂട്ടോണിയമാണ് ഉത്തര കൊറിയയുടെ പക്കലുണ്ടായിരുന്നത്. 2016 അവസാനം ഇത് 50 കിലോഗ്രാമായി. പത്ത് അണുബോംബിന് ഇത്രയും പ്ലൂട്ടോണിയം മതി.

സമ്പുഷ്ട യുറേനിയം ഉപയോഗിച്ച് ആണവായുധം നിര്‍മിക്കാനുള്ള ശേഷിയും ഉത്തര കൊറിയ കൈവരിച്ചു കൊണ്ടിരിക്കുകയാണെന്ന് ദക്ഷിണ കൊറിയ പുറപ്പെടുവിച്ച രണ്ടു പേജുള്ള ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടി.
ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ നിര്‍മാണത്തിന്റെ അന്തിമ ഘട്ടത്തിലാണെന്ന ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ് ഉന്നിന്റെ വെളിപ്പെടുത്തലിനു തൊട്ടുപിന്നാലെയാണ് ദക്ഷിണ കൊറിയ ധവളപത്രം ഇറക്കിയത്.

അന്താരാഷ്ട്ര ഉപരോധത്തിനിടെയും ഉത്തരകൊറിയ അഞ്ച് ആണവപരീക്ഷണങ്ങളും നിരവധി മിസൈല്‍ വിക്ഷേപണങ്ങളും നടത്തിയിരുന്നു. അടുത്തിടെയാണ് ഉത്തര കൊറിയ പ്‌ളൂട്ടോണിയം സംഭരിക്കുന്നത് വര്‍ധിപ്പിച്ചു തുടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.