സ്വന്തം ലേഖകന്‍: ജയിലിലെ ക്രൂര പീഡനം കാരണം കോമയിലായി, ഉണര്‍ന്നപ്പോള്‍ നിരന്തരമായി ഉറക്ക ഗുളിക നല്‍കി, ഉത്തര കൊറിയ വിട്ടയച്ച യുഎസ് വിദ്യാര്‍ഥിക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന അനുഭവം. ഏകാധിപതി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയിലെ തടവില്‍ നിന്ന് മോചിതനായ യുഎസ് വിദ്യാര്‍ത്ഥി ഒട്ടോ ഫെഡ്രറിക് വാമ്പിയറിന്റെ നരകയാതനകള്‍ വീട്ടുകാരാണ് വെളിപ്പെടുത്തിയത്.
ഉത്തര കൊറിയ വിട്ടയച്ചതിനെ തുടര്‍ന്ന് വിമാന മാര്‍ഗമാണ് ഫെഡ്രറിക് യുഎസില്‍ മടങ്ങിയെത്തിയത്. വിദ്യാര്‍ത്ഥിയുടെ കുടുംബമാണ് ഞെട്ടിക്കുന്ന ക്രുരതകള്‍ പുറത്തുവിട്ടത്. 17 മാസങ്ങള്‍ക്കു ശേഷമാണ് തടവില്‍ നിന്ന് വിട്ടയച്ചത്. നരകയാതനയെ തുടര്‍ന്ന് സ്വബോധം സ്വബോധം നഷ്ടപ്പെട്ട വാമ്പിയര്‍ ഒരു വര്‍ഷത്തോളമായി കോമയിലായിരുന്നു. പിന്നാലെ തളര്‍ന്നുപോയ ഇയാള്‍ക്ക് പതിവായി ഉറക്ക ഗുളിക നല്‍കിക്കൊണ്ടേയിരുന്നു.
ഉത്തരകൊറിയയിലെ ശിക്ഷാകാലം അതികഠിനം ആയിരുന്നുവെന്നും മകന്റെ ആരോഗ്യസ്ഥിതി തീര്‍ത്തും മോശമാണെന്നും കുടുംബം വ്യക്തമാക്കി. വിമാനത്തില്‍ നിന്ന് ആംബുലന്‍സില്‍ കയറ്റിയാണ് ആശുപത്രിയിലേയ്ക്ക് വിദ്യാര്‍ത്ഥിയെ മാറ്റിയത്. വെര്‍ജീനിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായ വാമ്പിയര്‍ പുതുവത്സര ആഘോഷത്തിനായി കൂട്ടുകാര്‍ക്കൊപ്പം ഉത്തര കൊറിയയില്‍ എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ഹോട്ടലില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ബാനര്‍ മോഷ്ടിച്ചുവെന്ന കുറ്റം ആരോപിച്ചായിരുന്നു അറസ്റ്റ്. കുറ്റം വാമ്പിയര്‍ സമ്മതിച്ചിരുന്നു. രാഷ്ട്രീയ മുദ്രാവാക്യം രേഖപ്പെടുത്തിയ ബാനര്‍ താന്‍ എടുത്തു മാറ്റിയെന്നും മൊഴി നല്‍കിയിരുന്നു. 15 വര്‍ഷത്തേയ്ക്കാണ് ശിക്ഷ വിധിച്ചത്. നിസാര കുറ്റത്തിനു കഠിന ശിക്ഷ നല്‍കിയത് ആഗോള തലത്തില്‍ വിവാദമായതിനെ തുടര്‍ന്നാണ് ഉത്തര കൊറിയ വിദ്യാര്‍ത്ഥിയുടെ ശിക്ഷ ഇളവു ചെയ്തതെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല