1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2012

എല്ലാവരും എതിര്‍ത്തിട്ടും ഉത്തരകൊറിയ റോക്കറ്റ് വിക്ഷേപണം നടത്തി. പക്ഷേ ഫലം കണ്ടില്ല, അവര്‍ വിക്ഷേപിച്ച ദീര്‍ഘദൂര റോക്കറ്റ് പൊട്ടിച്ചിതറി കടലില്‍ വീണതായി റിപ്പോര്‍ട്ട്. അയല്‍ രാജ്യങ്ങളുടെയെല്ലാം എതിര്‍പ്പ് അവഗണിച്ചാണ് ഉത്തരകൊറിയ റോക്കറ്റ് വിക്ഷേപണം നടത്തിയത്. വിക്ഷേപണം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ റോക്കറ്റ് കടലില്‍ പതിക്കുകയായിരുന്നു.

റോക്കറ്റ് കടലില്‍ വീണതായി ദക്ഷിണകൊറിയന്‍ അധികൃതരും ജപ്പാനും അറിയിച്ചു. കൊറിയന്‍ മേഖലയുടെ പടിഞ്ഞാറന്‍ തീരത്താണ് റോക്കറ്റ് പതിച്ചത്. റോക്കറ്റ് നാലു കഷ്ണങ്ങളായി പൊട്ടിച്ചിതറിയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഉത്തരകൊറിയ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ലോകരാജ്യങ്ങള്‍ ഉത്തരകൊറിയയുടെ നടപടിയെ അപലപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഉത്തരകൊറിയ നടത്തിയതെന്ന് അമേരിക്ക പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.