സ്വന്തം ലേഖകന്‍: ഉത്തര കൊറിയ പുതിയ രഹസ്യായുധം പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയ അത്യാധുനിക ആയുധം പരീക്ഷിച്ചതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെസിഎന്‍എ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ഈ ആഴ്ച നടന്ന പരീക്ഷണം ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ നേരിട്ടു വീക്ഷിക്കുകയും ചെയ്തു. അതേസമയം ആയുധത്തിന്റെ വിശദാംശങ്ങളൊന്നും വാര്‍ത്താ ഏജന്‍സി നല്കിയില്ല.
കിമ്മിന്റെ പിതാവ് കിം ജോംഗ് ഇല്‍ പ്രത്യേകം താത്പര്യമെടുക്കുകയും വികസനത്തിനു നേരിട്ടു നേതൃത്വം നല്കുകയും ചെയ്ത ആയുധമാണിതെന്ന് പറഞ്ഞിട്ടുണ്ട്. ആയുധത്തിന്റെ വിജയത്തില്‍ കിം അതീവ സന്തോഷം പ്രകടിച്ചതായും കെസിഎന്‍എ അറിയിച്ചു.
അമേരിക്കയുമായുള്ള ഉത്തരകൊറിയയുടെ ചര്‍ച്ചകള്‍ കാര്യമായ ഫലം കാണാത്ത സാഹചര്യത്തിലാണ് ആയുധപരീക്ഷണ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സന്പൂര്‍ണ ആണവനിരായുധീകരണം നടപ്പാക്കാതെ ഉത്തര കൊറിയയ്‌ക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കില്ലെന്നാണ് അമേരിക്കയുടെ നിലപാട്. ഇതില്‍ കിം വളരെ അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല