സ്വന്തം ലേഖകന്‍: വീണ്ടും അണുബോംബ് പൊട്ടിക്കാന്‍ ഒരുങ്ങി ഉത്തര കൊറിയ, മുന്നറിയിപ്പുമായി ലോക രാജ്യങ്ങള്‍. അഞ്ചാമത് ആണവ പരീക്ഷണത്തിന് ഉത്തര കൊറിയ നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മെയ് ആദ്യ വാരത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പായി പരീക്ഷണം നടത്തുമെന്നാണ് സൂചന.
തങ്ങളുടെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതിനാണ് ഭരണാധികാരി കിം ജോങ് ഉന്‍ ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ നാലാമത്തെ ആണവ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടത് കിം ജോങിന് കനത്ത തിരിച്ചടിയേല്‍പ്പിച്ചിരുന്നു.
3,000 കിലോമീറ്റര്‍ ദൂര പരിധിയിലുള്ള ബാലിസ്റ്റിക് മിസൈലായിരുന്നു അന്ന് വിക്ഷേപിച്ചത്. ഉത്തര കൊറിയയുടെ സ്ഥാപക നേതാവും കിം ജോങ് ഉന്നിന്റെ മുത്തച്ഛനുമായ കിം ഇല്‍ സുംഗിന്റെ ജന്മദിനത്തിലായിരുന്നു ബി.എം 25 എന്ന് പേരു നല്‍കിയ മിസൈലിന്റെ പരീക്ഷണം. ഈ പരീക്ഷണം പരാജയപ്പെട്ട സാഹചര്യത്തില്‍ മങ്ങിയ മുഖച്ഛായ വീണ്ടെടുക്കുന്നതിന് കൂടിയാണ് പുതിയ പരീക്ഷണത്തിന് രാജ്യം ഒരുങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല