സ്വന്തം ലേഖകന്‍: അമേരിക്കക്കാര്‍ ഗര്‍ഭിണികളെ കൊല്ലുന്നവരെന്ന് നോര്‍ത്ത് കൊറിയയിലെ സ്കൂള്‍ പാഠ പുസ്തകം. അമേരിക്കക്കാര്‍ ക്രൂരന്മാരാണെന്നും സ്ത്രീകളോട് ക്രൂരത കാണിക്കുന്നവരാണെന്നുമാണ് നോര്‍ത്ത് കൊറിയയിലെ സ്കൂള്‍ കുട്ടികള്‍ ഉരുവിട്ടു പഠിക്കുന്നത്.
ഗര്‍ഭിണികളെ കൊല്ലുകയാണ് അവരുടെ വിനോദം. അമേരിക്കന്‍ ഭീകരരുടെ കടന്നുകയറ്റം തടയാന്‍ ലോകത്തില്‍ ഒരു നേതാവിനേ കഴിഞ്ഞിട്ടുള്ളൂ.
ഉത്തര കൊറിയന്‍ ഭരണാധികാരിയായിരുന്ന കിം ഉല് സുങ്ങിന്. എന്നിങ്ങനെ പോകുന്നു കൊറിയന്‍ പാഠപുസ്കങ്ങളിലെ പാഠങ്ങള്‍. യാതൊരു കാരണവും കൂടാതെ കൂട്ടക്കുരുതി നടത്തുന്നവരാണു പാശ്ചാത്യ രാജ്യങ്ങളെന്നാണു പാഠ പുസ്തകങ്ങളിലെ മറ്റൊരു കണ്ടെത്തല്‍.
ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട് അമേരിക്കയിലെത്തിയ ജോസഫ് കിം ആണു ഉത്തര കൊറിയന്‍ സ്കൂളുകളിലെ അമേരിക്കന്‍ വിരുദ്ധ പാഠങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്. പുറം ലോകത്തെക്കുറിച്ച് വികലമായ ഒരു ചിത്രമാണ് ഉത്തര കൊറിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുകയെന്ന് ഇരുപത്തിനാലുകാരനായ കിം പറയുന്നു.
പട്ടിണി സഹിക്കാനാകാതെയാണ് കിം ചൈന വഴി അമേരിക്കയിലേക്ക് ഒളിച്ചോടിയത്. ഉത്തര കൊറിയയില്‍ പ്രവര്‍ത്തിക്കുന്ന ചില ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയായിരുന്നു കിമ്മിന്റെ രക്ഷപ്പെടല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല