1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2015

സ്വന്തം ലേഖകന്‍: ആഗസ്റ്റ് 15 മുതല്‍ ഉത്തര കൊറിയയിലെ ക്ലോക്കുകള്‍ പിന്നിലേക്ക്, നടപടി ദക്ഷിണ കൊറിയയുമായി സമയ വ്യത്യാസമുണ്ടാക്കാന്‍. രാജ്യാന്തര സമയരേഖയേക്കാള്‍ അരമണിക്കൂര്‍ പുറകിലായിരിക്കും പുതിയ സമയം. ജപ്പാനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ആഗസ്ത് 15 മുതലാണ് സമയമാറ്റം നിലവില്‍ വരുക.

ഗ്രീന്‍വിച്ച് മീന്‍ ടൈമിനേക്കാള്‍ 8.5 മണിക്കൂര്‍ കൂടുതലാണ് പുതിയ സമയം. ദക്ഷിണ കൊറിയയുമായി സമയവ്യത്യാസം ഉണ്ടാകാനാണ് ഉത്തരകൊറിയയുടെ ഈ നടപടി. 1910 ല്‍ ജപ്പാന്റെ കോളനിയാകുന്നതിന് മുമ്പ് സംയുക്ത കൊറിയയില്‍ മറ്റൊരു സമയമേഖലയായിരുന്നു നിലനിന്നിരുന്നത്.

എന്നാല്‍ ജപ്പാന്‍ ടോക്യോവിലെ സമയവുമായി ഇത് ഏകീകരിക്കുകയായിരുന്നു. ജപ്പാന്‍ ഉത്തരകൊറിയയോട് ചില കുറ്റങ്ങള്‍ ചെയ്‌തെന്നും അതിലൊന്നാണ് സമയത്തിലെ ഈ ഏകീകരണമെന്നും ഉത്തരകൊറിയയിലെ വാര്‍ത്താ ഏജന്‍സി പറയുന്നു.

സമയമാറ്റം ഉണ്ടാകുന്നതിലൂടെ വാര്‍ത്താ വിനിമയ രംഗത്ത് ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ഉണ്ടാവുകയെന്ന് ഉത്തരകൊറിയന്‍ വക്താവ് അറിയിച്ചു. സ്വന്തം വ്യക്തിത്വം നേടുന്നതിന് വേണ്ടിയാണ് ഈ പ്രവര്‍ത്തി. സ്വയംപര്യാപ്തയുടെയും രാജ്യത്തിന്റെ അന്തസും കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് സമയമാറ്റമെന്നും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പറഞ്ഞതായി വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.