1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2018

സ്വന്തം ലേഖകന്‍: ഉത്തര ദക്ഷിണ കൊറിയകള്‍ കൂടുതല്‍ അടുക്കുന്നു; ഉത്തര കൊറിയന്‍ ഉന്നതതല സംഘം ഞായറാഴ്ച ദക്ഷിണ കൊറിയയില്‍. ശീതകാല ഒളിംപിക്‌സിനു മുന്നോടിയായാണ് ഉത്തര കൊറിയയുടെ പ്രത്യേക സംഘം ഞായറാഴ്ച ദക്ഷിണ കൊറിയയിലെത്തും. ഒളിംപിക്‌സില്‍ ഉത്തര കൊറിയന്‍ താരങ്ങള്‍ പങ്കെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണു സന്ദര്‍ശനം. രണ്ടു വര്‍ഷത്തിനുശേഷം ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആണ് ‘ഒളിപിംക്‌സ് നയതന്ത്ര’ത്തിനു വഴിതുറന്നത്.

നേരത്തെ ഈ സന്ദര്‍ശനം റദ്ദാക്കാന്‍ ഉത്തര കൊറിയ ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീടു സംഘത്തെ അയക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നു ദക്ഷിണ കൊറിയ അറിയിച്ചു. ഏഴംഗ സംഘം വേദികള്‍ പരിശോധിക്കുന്നതിനായി ശനിയാഴ്ച ദക്ഷിണ കൊറിയയിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. വേദിയെപ്പറ്റിയും സുരക്ഷാകാര്യങ്ങളെക്കുറിച്ചും ഉത്തര കൊറിയ നല്‍കുന്ന നിര്‍ദേശങ്ങള്‍ പരിഗണിക്കും. ഒളിംപിക്‌സ്! മാര്‍ച്ചില്‍ ‘ഐക്യ കൊറിയയുടെ’ പതാകയ്ക്കു കീഴില്‍ അണിനിരക്കാനും വനിതാ ഐസ് ഹോക്കി മല്‍സരത്തില്‍ സംയുക്ത ടീമിനെ ഇറക്കാനും ഇരു കൊറിയകളും തീരുമാനിച്ചിരുന്നു.

അതേസമയം, യുഎന്‍ സെക്രട്ടറി ജനറലിനെതിരെ ഉത്തര കൊറിയ വിമര്‍ശനമുയര്‍ത്തി. ആയുധ പരീക്ഷണങ്ങളുടെ പേരില്‍ ഏകപക്ഷീയമായി നടപടിയെടുക്കുന്ന യുഎന്‍, അമേരിക്കന്‍ നീക്കങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ഉത്തര കൊറിയ ആരോപിച്ചു. ഇരു കൊറിയകളും കൂടുതല്‍ അടുക്കുന്നത് ഇല്ലാതാക്കാന്‍ യുഎസ് ശ്രമിക്കുന്നതായും അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.