സ്വന്തം ലേഖകന്‍: ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ കാനല്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തി. ഉത്തരക കൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധ ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി.
ഉത്തര കൊറിയയുടെ മുഖ്യ സഖ്യരാജ്യങ്ങളിലൊന്നാണു ക്യൂബ. ക്യൂബയ്ക്കു മേല്‍ യുഎസ് പുതിയ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ഉത്തര കൊറിയ, യുഎസ് ചര്‍ച്ചകള്‍ നിലയ്ക്കുകയും ക്യൂബയ്ക്കു മേല്‍ യുഎസ് പുതിയ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതിനു പിന്നാലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്.
അരനൂറ്റാണ്ടിലേറെ നീണ്ട യുഎസ് ഉപരോധം ബറാക് ഒബാമ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഉപരോധം പുനഃസ്ഥാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല