സ്വന്തം ലേഖകന്‍: ‘വരൂ, ഇവിടം ലണ്ടന്‍ നഗരത്തേക്കാള്‍ സുരക്ഷിതം’, റഷ്യന്‍ വിനോദ സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഉത്തര കൊറിയന്‍ വിനോദ സഞ്ചാര വകുപ്പ്. കിംങ് ജോങ് ഉന്‍ സര്‍ക്കാര്‍ ആദ്യമായി ലൈസന്‍സ് നല്‍കിയ വിനോദ സഞ്ചാര ഏജന്‍സി റഷ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ് ഉത്തര കൊറിയയെന്ന് റഷ്യന്‍ ടൂറിസം ഏജന്‍സി യൂണിയന്‍ പ്രസിഡന്റ് സെര്‍ജി ഗൊലോവ് പറഞ്ഞു.
രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ പൂര്‍ണമായും ഇഴുകിച്ചേര്‍ന്നുള്ള യാത്ര എന്നതിനൊപ്പം ലണ്ടന്‍ നഗരത്തിനേക്കാളും സുരക്ഷിതമായ സ്ഥലം എന്ന വിശേഷണത്തോടെയാണ് സഞ്ചാരികളെ ഉത്തര കൊറിയ ക്ഷണിക്കുന്നത്. പ്രത്യേക പാക്കേജുകളിലായാണ് ഉത്തര കൊറിയയിലേക്കുള്ള വിനോദ സഞ്ചാരം ഏര്‍പ്പെടുത്തുന്നത്.
റഷ്യന്‍, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളില്‍ പാക്കേജുകളും ഒരുക്കുന്നുണ്ട്. സഞ്ചാര സ്വാതന്ത്യ്രം അനുവദിക്കുമെങ്കിലും ചിത്രങ്ങള്‍ എടുക്കാന്‍ കര്‍ശന വിലക്കുണ്ട്. നേരത്തെ യുഎസ് പൗരന്മാര്‍ക്ക് ഉത്തര കൊറിയയിലേക്ക് പോകുന്നതിന് ട്രംപ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വിനോദ സഞ്ചാരത്തിന് പ്രധാന്യം നല്‍കാന്‍ കിംഗ് ജോം ഉന്‍ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല