1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2017

സ്വന്തം ലേഖകന്‍: യുഎന്‍ ഉപരോധത്തിന് പുല്ലുവിലയെന്ന് ഉത്തര കൊറിയ, ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ തുടരും. യു.എന്നിന്റെ പുതിയ ഉപരോധങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച ഉത്തര കൊറിയ തങ്ങളുടെ ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ തടയാനുള്ള യു.എന്നിന്റെ പ്രാകൃത രീതിയാണ് ഉപരോധമെന്നും വിമര്‍ശിച്ചു. തുടര്‍ന്നും ആണവമിസൈല്‍ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി.

ഉത്തര കൊറിയന്‍ അധികൃതര്‍ക്കും സംഘടനകള്‍ക്കുമെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് യു.എസ്. തയാറാക്കിയ പ്രമേയം യു.എന്‍ സുരക്ഷസമിതി വെള്ളിയാഴ്ച ഏകപക്ഷീയമായി സ്വീകരിച്ചിരുന്നു. യു.എന്‍ ഉപരോധം നിലനില്‍ക്കുന്നതിനിടെ ഉത്തര കൊറിയ ഈ വര്‍ഷം വീണ്ടും നിരവധി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയ സാഹചര്യത്തിലാണ് പുതിയ ഉപരോധം. രഹസ്യാന്വേഷണ മേധാവി, മറ്റ് 13 ഉദ്യോഗസ്ഥര്‍, നാല് സംഘടനകള്‍ എന്നിവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ഉദ്യോഗസ്ഥര്‍ക്ക് ആഗോള യാത്രവിലക്ക് ഏര്‍പ്പെടുത്തുകയും സംഘടനകളുടെ സ്വത്തു വിവരങ്ങള്‍ മരവിപ്പിക്കുകയും ചെയ്തു. യു.എന്‍ സുരക്ഷസമിതിയും യു.എസും ഏര്‍പ്പെടുത്തിയ ഉപരോധത്തെ ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രാലയം അപലപിക്കുകയും തള്ളിക്കളയുകയും ചെയ്തതായി സൈനിക വക്താവ് അറിയിച്ചു. യു.എസും ചൈനയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് പുതിയ ഉപരോധമെന്നും ഉത്തര കൊറിയ ആരോപിച്ചിട്ടുണ്ട്.

സ്വന്തം സൈനികോപകരണങ്ങള്‍ വികസിപ്പിക്കാനുള്ള നീക്കത്തിനിടെ യു.എസ് മറ്റുള്ള രാജ്യങ്ങളുടെ ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ നിരോധിക്കാന്‍ ശ്രമിക്കുന്നത് തികച്ചും ഇരട്ടത്താപ്പാണെന്നും ഉത്തര കൊറിയ പറഞ്ഞു. കഴിഞ്ഞയാഴ്ച ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത് മേഖലയിലെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.