മാഞ്ചസ്റ്റര്‍ : നോര്‍ത്ത് മാഞ്ചസ്റ്ററിലെ സെന്റ് ആന്‍സ് ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ ഫാദര്‍ സോണി കാര്യവേലില്‍ മുഖ്യകാര്‍മികത്വം വഹിക്കും. പെസഹാ വ്യാഴം തിരുക്കര്‍മ്മങ്ങള്‍ രാത്രി 8.15ന് ആരംഭിച്ച് 9.30ന് സമാപിക്കും. ദുഖഃവെള്ളിയാഴ്ച ഉച്ചക്ക് 1.30ന് കുരിശിന്റെ വഴിയോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാവും.
ശനിയാഴ്ച രാത്രി 9 മണി മുതല്‍ ഫെയില്‍സ് വര്‍ത്തിലെ സെന്റ് മേരീസ് ദേവാലയത്തില്‍ ഉയിര്‍പ്പ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഫാ. മാത്യു ചൂരപ്പൊയികയില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികനാവും. ഉയിര്‍പ്പിന്റെ ദൃശ്യ ആവിഷ്‌ക്കാരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കുക. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ഏവരേയും ഭാരവാഹികള്‍ സ്വാഗതതം ചെയ്തു.
പള്ളികളുടെ വിലാസം
1.സെന്റ് ആന്‍സ് ചര്‍ച്ച്, ക്രംപ്‌സാല്‍, എം85യുഇ
2. സെന്റ് മേരീസ് ചര്‍ച്ച്, ലോര്‍ഡ് ലെയ്ന്‍, ഫെയില്‍സ് വര്‍ത്ത്,എം350എന്‍എന്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല