സ്വന്തം ലേഖകന്‍: കൊറിയന്‍ ഉച്ചകോടിയുടെ വിജയം ആഘോഷിച്ച് ഇരു കൊറിയകളും മാധ്യമങ്ങളും. ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മില്‍ നടന്ന ചരിത്രപ്രധാന ഉച്ചകോടിയെക്കുറിച്ചു പറയാന്‍ ഉത്തര കൊറിയയിലെ ദേശീയ മാധ്യമത്തിന് നൂറ് നാവാണ്.
നേതാക്കള്‍ തമ്മില്‍ പാന്‍മുന്‍ജോമില്‍ നടത്തിയ സാമാധാന പ്രഖ്യാപനത്തിന്റെ പൂര്‍ണരേഖ പുറത്തുവിട്ടുകൊണ്ടാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ ഉച്ചകോടിയുടെ വിജയം ആഘോഷിച്ചത്. ഉച്ചകോടിയില്‍നിന്നുള്ള 60 ഫോട്ടോകളുമായി ഉത്തര കൊറിയന്‍ ഔദ്യോഗിക പത്രം പുറത്തിറങ്ങിയതും ശ്രദ്ധേയമായി.
ഇതിനിടെ, ഇരുകൊറിയകളെയും പൂര്‍ണമായി ആണവമുക്തമാക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി. കിം ഇത്തവണ ‘കളി’യാണെന്നു തോന്നുന്നില്ലെന്നും സമാധാനത്തിനായുള്ള ആത്മാര്‍ഥ ശ്രമങ്ങള്‍ പ്രതീക്ഷ നല്‍കുന്നെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല