സ്വന്തം ലേഖകന്‍: ഉത്തര, ദക്ഷിണ കൊറിയന്‍ ഉച്ചകോടി തുടങ്ങി; കിമ്മിന് ഊഷ്മള സ്വീകരണം നല്‍കി ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയന്‍ അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജോമിലാണ് ഉച്ചകോടി. പാന്‍മുന്‍ജോമില്‍ എത്തിയ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുന്‍ ജേ ഇന്‍ ഹസ്തദാനം ചെയ്ത് സ്വീകരിച്ചു.
11 വര്‍ഷത്തിനുശേഷമാണ് ഇരുരാജ്യങ്ങളിലെയും തലവന്‍മാര്‍ കൂടിക്കാഴ്ച നടത്തുന്നത്. ഏത് സമയവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന പ്രതീതിയായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് കൊറിയന്‍ ഉപദ്വീപില്‍. എന്നാല്‍ ലോകത്തെയാകെ ആശ്ചര്യപ്പെടുത്തിക്കൊണ്ടാണ് ചര്‍ച്ചയ്ക്ക് ഇരുരാജ്യങ്ങളും തയ്യാറായത്.അണ്വായുധം ഉപേക്ഷിക്കുമെന്ന ഉത്തരകൊറിയയുടെ പ്രഖ്യാപനം ഉച്ചകോടിയില്‍ ഉണ്ടാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
195053 ലെ കൊറിയന്‍ ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും സമാധാനക്കരാറില്‍ ഒപ്പുവെയ്ക്കാത്തതിനാല്‍ സാങ്കേതികമായി രണ്ട് രാജ്യങ്ങളും യുദ്ധാവസ്ഥയിലാണ്. 1953ല്‍ കൊറിയന്‍യുദ്ധം അവസാനിച്ചതിനുശേഷം ദക്ഷിണകൊറിയയുടെ മണ്ണില്‍ കാലുകുത്തുന്ന ആദ്യ ഉത്തര കൊറിയന്‍ ഭരണാധികാരിയാവുകയാണ് കിം ജോങ് ഉന്‍. ഇരു കൊറിയകളുടെ അതിര്‍ത്തിയിലെ സൈനികരഹിത മേഖലയിലാണ് ഉത്തര, ദക്ഷിണ കൊറിയന്‍ ഉച്ചകോടി. ഉത്തര കൊറിയ ആണവമിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച കിം ജോങ് ഉന്‍ പ്രസ്താവിച്ചിരുന്നു.
ഉച്ചകോടിയുടെ അജന്‍ഡ മുതല്‍ ഭക്ഷണത്തിന്റെ മെനു വരെയുള്ള കാര്യങ്ങള്‍ സൂക്ഷ്മതയോടെ തീരുമാനിച്ചിട്ടുണ്ടെന്ന് ദക്ഷിണ കൊറിയന്‍ അധികൃതര്‍ വ്യക്തമാക്കി. പാന്‍മുന്‍ജോമിലെ അതിര്‍ത്തിരേഖയ്ക്ക് സമീപമായിരിക്കും മുന്‍ ജേ ഇന്നും കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തുകയെന്ന് മുന്‍ ജേ ഇന്നിന്റെ വക്താവ് ഇം ജോങ് സോക് പറഞ്ഞു. പാന്‍മുന്‍ജോമില്‍ നടക്കുന്ന സ്വാഗതാഘോഷത്തില്‍ ഇരുനേതാക്കളും ദക്ഷിണകൊറിയന്‍ സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും. 10.30നാണ് ഔദ്യോഗിക ചര്‍ച്ചയാരംഭിക്കുക.
പാന്‍മുന്‍ജോമിലെ പീസ് ഹൗസിലാണ് ചര്‍ച്ചനടക്കുക. ഉച്ചയോടെ ആദ്യഭാഗം അവസാനിക്കും. ഉച്ചഭക്ഷണ ഇടവേളയില്‍ ഇരുനേതാക്കളും ഒന്നിച്ചായിരിക്കില്ല. ഉച്ചഭക്ഷണത്തിനായി ഉന്നും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥസംഘവും തിരികെ ഉത്തര കൊറിയയിലെത്തും.ഉച്ചഭക്ഷണ ഇടവേളയ്ക്കുശേഷം ചര്‍ച്ചയുടെ രണ്ടാം പകുതിയാരംഭിക്കും. രണ്ടുരാജ്യങ്ങളില്‍നിന്നും ശേഖരിച്ച മണ്ണും വെള്ളവും ഉപയോഗിച്ച് പാന്‍മുന്‍ജോമില്‍ ഇരുനേതാക്കളും പൈന്‍ മരത്തൈ നടുന്നതോടെയാണ് ഉച്ചകോടിയുടെ രണ്ടാം പകുതിക്ക് തുടക്കമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല