ഓണത്തിനും ക്രിസ്മസിനും ഈസ്റ്ററിനും ഒത്തുകൂടി പേരിനു മാത്രം ആഘോഷങ്ങള്‍ നടത്തുന്ന മലയാളി സംഘടനകള്‍ക്ക് കണ്ടു പഠിക്കാന്‍ നോര്‍താംപ്ടനില്‍ നിന്നൊരു പ്രവര്‍ത്തന മാതൃക .മലയാളിയുടെ സംസ്ക്കാരവും തനിമയും നമ്മുടെ വേദികളില്‍ തന്നെ പ്രകടിപ്പിക്കുന്ന പതിവ് രീതിയില്‍ നിന്നുമുള്ള വേറിട്ട കാഴ്ചയാണ് ഇന്നലെ നോര്‍താംപ്‌ടന്‍ തെരുവീഥികളില്‍ ദൃശ്യമായത്.ലോകപ്രശസ്തമായ നോര്‍താംപ്ടന്‍ കാര്‍ണിവലില്‍ നമ്മുടെ കൊച്ചു കേരളത്തിന്‍റെ സജീവ സാന്നിധ്യമറിയിച്ചുകൊണ്ട് ചിലങ്ക ഫാമിലി ക്ലബാണ് യു കെയിലെ മലയാളി സംഘടനകള്‍ക്ക്
മാതൃകയായത്.
കാര്‍ണിവലിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ പങ്കെടുത്തും കാര്‍ണിവല്‍ വേദിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയും ക്ലബ് അംഗങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ വിവിധ ഭാവങ്ങള്‍ തദ്ദേശിയര്‍ക്ക് പകര്‍ന്നു നല്‍കി.കേരളത്തിന്‍റെ തനതു കലാരൂപങ്ങളായ തിരുവാതിരകളി,കളരിപ്പയറ്റ്,പുലികളി,കാവടി,ചെണ്ടമേളം,ഒപ്പന,ഭരതനാട്യം എന്നിവയ്ക്കൊപ്പം മാവേലി മന്നനും തദ്ദേശവാസികളെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.കേരളീയ വസ്ത്രങ്ങള്‍ ധരിച്ച പുരുഷന്മാരും സ്ത്രീകളും കുട്ടികളും റാലിയില്‍ അണിനിരന്നു.ഇവരെക്കൂടാതെ
ക്ലബ്ബിന്‍റെ യൂണിഫോം ധരിച്ച് മുത്തുക്കുടയേന്തിയ കുട്ടികളും ഘോഷയാത്രയില്‍ അണി നിരന്നു.റാലിക്ക് ശേഷം നടന്ന സ്റ്റേജ് പ്രകടനത്തില്‍ ക്ലബ്ബിലെ യുവപ്രതിഭകള്‍ അവതരിപ്പിച്ച ഭരതനാട്യവും ബോളിവുഡ് ഡാന്‍സും കാണികളുടെ കൈയ്യടി ഏറ്റു വാങ്ങി.
അന്‍പതോളം ഗ്രൂപ്പുകള്‍ അണി നിരന്ന ഘോഷയാത്രയില്‍ കൂടുതല്‍ ഇനങ്ങള്‍ അവതരിപ്പിച്ച് ഏറ്റവും മികച്ച പ്രകടനം നടത്തിയത് ചിലങ്ക ഫാമിലി ക്ലബാണെന്ന് നിസ്സംശയം പറയാം.ഇതിന്‍റെ അംഗീകാരമായി അടുത്ത മാസം ലെസ്റ്ററില്‍ നടക്കുന്ന കാര്‍ണിവലിലേക്ക് അധികൃതര്‍ ചിലങ്ക ഫാമിലി ക്ലബ്ബിനെ ക്ഷണിച്ചിട്ടുണ്ട്.ക്ലബ് അംഗങ്ങളുടെ ഐക്യവും ആത്മാര്‍ഥതയുംനിശ്ചയദാര്‍ഢ്യവും പ്രതിഭയും അച്ചടക്കവും റാലിയില്‍ ഉടനീളം പ്രകടമായിരുന്നു.യു കെയിലെ മലയാളി സംഘടനകള്‍ക്ക് മാതൃകയാക്കാവുന്ന ഗംഭീരന്‍ പ്രകടനം കാഴ്ച വച്ച ക്ലബ് അംഗങ്ങളും
നേതൃത്വം കൊടുത്ത ഭാരവാഹികളും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല