സ്വന്തം ലേഖകന്‍: വടക്കന്‍ അയര്‍ലന്‍ഡ് കോടതി ബ്രെക്‌സിറ്റിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി. യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ പിന്മാറുന്നതു സംബന്ധിച്ച ബ്രെക്‌സിറ്റ് ഫലത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളി. വടക്കന്‍ അയര്‍ലന്‍ഡിലെ ഹൈകോടതിയിലാണ് ഏതാനും രാഷ്ട്രീയ പ്രവര്‍ത്തകര്‍ ബ്രെക്‌സിറ്റിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്.
വിഷയം പരിഗണിച്ച കോടതി ഹരജി നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ച് തള്ളുകയായിരുന്നു. ബ്രിട്ടനില്‍ ബ്രെക്‌സിറ്റിനെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലുള്ള ആദ്യ വിധിയാണിത്. വടക്കന്‍ അയര്‍ലന്‍ഡ് ബ്രിട്ടന്റെ ഭാഗമാണെങ്കിലും ബ്രെക്‌സിറ്റ് സംബന്ധിച്ച കാര്യത്തില്‍ യൂറോപ്യന്‍ യൂനിയന്‍ നേതൃത്വവുമായി അന്തിമ തീര്‍പ്പിലെത്തേണ്ടത് രാജ്യത്തിന്റെ പാര്‍ലമെന്റ് സമിതിയാണെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം.
യൂനിയനില്‍നിന്ന് പിന്‍വാങ്ങിയാല്‍, ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന സമാധാന ശ്രമങ്ങളെ അത് ദോഷകരമായി ബാധിക്കുമെന്നും ഹരജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു. വടക്കന്‍ അയര്‍ലന്‍ഡില്‍ ഭരണഘടനാപരമായ മാറ്റം സാധ്യമാകണമെങ്കില്‍ ആ രാജ്യത്തെ ജനങ്ങളുടെ അനുവാദത്തോടെ വേണമെന്ന 1998 ലെ കരാറും ഇവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, മൂന്നു ദിവസത്തെ വാദം കേട്ട കോടതി ഹര്‍ജി തള്ളുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല