സ്വന്തം ലേഖകൻ: വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഒരു ലക്ഷത്തിലേറെ പൊതുമേഖല ജീവനക്കാര്‍ പണിമുടക്കിന് . നഴ്‌സുമാരും അധ്യാപകരും ബസ് ജീവനക്കാരും ഉള്‍പ്പെടെ സമരത്തിന് ഇറങ്ങുമ്പോള്‍ സാധാരണക്കാരുടെ ജീവിതത്തെ ഇതു സാരമായി ബാധിക്കും.
16 യൂണിയനുകളാണ് സംയുക്തമായി സമരത്തിന് ഇറങ്ങുന്നത്. ബസ് ട്രെയിന്‍ ഗതാഗതം സ്തംഭിക്കുന്നതോടെ സ്‌കൂള്‍ പ്രവര്‍ത്തനം നിലക്കും. നഴ്‌സുമാരുടെ സമരം ആരോഗ്യ മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കും. ബെല്‍ഫാസ്റ്റ്, ലണ്ടന്‍ഡെറി, ഒമാഗ്, എന്നിസ്‌കില്ലെന്‍ തുടങ്ങി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും സമരക്കാരുടെ റാലികളുണ്ടാകും. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ടതര്‍ക്കങ്ങള്‍ മൂര്‍ച്ഛിച്ചതാണ് ഇപ്പോള്‍ സമരത്തില്‍ കലാശിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക്, സമാനമായ തസ്തികകളില്‍ യു കെയില്‍ മറ്റ് അംഗരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരേക്കാള്‍ കുറവ് വേതമാണ് ലഭിക്കുന്നത്. ഇതിനോടൊപ്പം ജീവിത ചെലവ് വര്‍ദ്ധിച്ചതും കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന സമരത്തിന് കാരണങ്ങളായി.
ആരോഗ്യ മേഖലയെ ബാധിക്കുന്നതിനൊപ്പം എമര്‍ജന്‍സി സര്‍വീസുകളെ പരോക്ഷമായും സമരം ബാധിക്കും.കീമോപതി ഉള്‍പ്പടെയുള്ള കാന്‍സര്‍ ചികിത്സകള്‍ പോലും മാറ്റിവയ്ക്കും. എന്നാല്‍ എമര്‍ജന്‍സി കെയര്‍ സൗകര്യം ലഭ്യമാകും. പൊതു ഗതാഗത സംവിധാനങ്ങളും സ്തംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല