സ്വന്തം ലേഖകന്‍: മിസൈല്‍ സാങ്കേതിക വിദ്യ മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച ഉത്തര കൊറിയന്‍ ചാരന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍. കൊറിയന്‍ വംശജനും ആസ്‌ട്രേലിയന്‍ പൗരത്വവുമുള്ള ചാന്‍ ഹാന്‍ ചോയിയാണ്(59) അറസ്റ്റിലായത്. ഉത്തര കൊറിയക്കെതിരായ യു.എന്‍, ആസ്‌ട്രേലിയന്‍ ഉപരോധങ്ങള്‍ ചോയി ലംഘിച്ചതായി ആസ്‌ട്രേലിയന്‍ പൊലീസ് ആരോപിച്ചു. ശനിയാഴ്ചയാണ് സംഭവം.
30 വര്‍ഷമായി ആസ്‌ട്രേലിയയിലാണ് ചോയി കഴിയുന്നത്. ആദ്യമായാണ് രാജ്യത്ത് ഇത്തരമൊരു സംഭവമെന്നും പൊലീസ് വ്യക്തമാക്കി. ജാമ്യം ലഭിക്കാതെ 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന ആറുകുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ നിലവില്‍ ചുമത്തിയിരിക്കുന്നത്. വിശദമായ അന്വേഷണത്തിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നു. ബാലിസ്റ്റിക് നിര്‍മാണ യൂനിറ്റും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദ്യയും വില്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. ഉത്തരകൊറിയയില്‍ നിന്ന് ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് കല്‍ക്കരി ഉല്‍പന്നങ്ങള്‍ കടത്താന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായും ചോയിക്കെതിരെ ആരോപണമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല