നോര്‍ത്ത് വിചിലെ മലയാളികളുടെ കൂട്ടായ്മ ആയ നോര്‍ത്ത് വിച് മലയാളി അസോസിയേഷന്‍ ബ്ലാക്ക്പൂള്‍ ബീച്ചിലേക്ക് ഏകദിന വിനോദയാത്ര നടത്തി .ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ നോര്‍ത്ത് വിച്ചില്‍ നിന്നും ആരംഭിച്ച യാത്ര തികച്ചും ആഹ്ലാദകരവും ഉന്മേഷദായകവും ആയിരുന്നുവെന്നും ഇനിയും ഇതു പോലെയുള്ള യാത്രകള്‍ സംഘടിപ്പിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും മനോഹരനിമിഷങ്ങള്‍ യാത്രയിലുടനീളം അംഗങ്ങള്‍ പങ്കു വച്ചു.യാത്രക്ക് ജിജോ അബ്രഹാം ,നീല്‍ ജാക്സന്‍,വറുഗീസ് പടപ്പക്കല്‍,തോമസ് ഓലക്കാട്ട്,ജിജി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി . യാത്രയെക്കുറിച്ചുള്ള വിശദവിവരങ്ങളും ഫോട്ടോകളും അസോസിയേഷന്റെ വെബ് സൈറ്റായ http://northwichmalayali.com/-ല്‍ ലഭ്യമാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല