കുട്ടികള്‍ക്കു കൈകൊണ്ടു ഭക്ഷണം കൊടുക്കുന്നു, ഒപ്പം കിടത്തി ഉറക്കുന്നു എന്നീ കാരണങ്ങള്‍ ഉന്നയിച്ചു കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നോര്‍വ്വേ സര്‍ക്കാര്‍ ഇന്ത്യന്‍ ദാമ്പതികളുടെ കുട്ടികളെ ഏറ്റെടുത്തിരുന്നു. ഇതിനെതിരേ ദമ്പതിമാര്‍ നിയമയുദ്ധം നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. എന്നാല്‍ പ്രശ്നത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഇടപെടുകയും നയതന്ത്രതലത്തില്‍ ശ്രമം നടത്തി ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന്റെ ഇടപെടല്‍ പ്രശ്നം പരിഹരിക്കുകയും ചെയ്തിരിക്കുകയാണ്.
നോര്‍വീജിയന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഇന്ത്യന്‍ ദമ്പതികളുടെ കുട്ടികളെ അവരുടെ ബന്ധുവിനു തന്നെ കൈമാറാന്‍ ഇന്ത്യയും നോര്‍വേയും തമ്മില്‍ ധാരണയായി. ഒന്നും മൂന്നും വയസുള്ള കുട്ടികളെ അനുരൂപ് ഭട്ടാചാര്യയും ഭാര്യ സാഗരികയും നോക്കുന്നതു ശരിയായില്ലെന്നാരോപിച്ച് ഏറ്റെടുത്ത അധികൃതര്‍ വ്യത്യസ്ത കുടുംബങ്ങളില്‍ സംരക്ഷണത്തിനായി ഏല്‍പ്പിച്ചിരിക്കുകയായിരുന്നു.
ഇന്ത്യ സന്ദര്‍ശിക്കുന്ന നോര്‍വീജിയന്‍ വിദേശകാര്യമന്ത്രിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ നടത്തിയ ചര്‍ച്ചയിലാണ് കുട്ടികളെ അനുരൂപിന്റെ സഹോദരന്‍ അരുണഭാഷിനു കൈമാറാന്‍ ധാരണയായത്. കുട്ടികളുടെ പ്രധാന സംരക്ഷകന്‍ ഇനി അരുണഭാഷ് ആയിരിക്കും. എന്നാല്‍, അനുരൂപിനും സാഗരികയ്ക്കും കുട്ടികളുടെ മാതാപിതാക്കള്‍ എന്ന നിയമപരമായ അവകാശം നോര്‍വേ തിരിച്ചു നല്‍കും. അവര്‍ക്കു കുട്ടികളെ കാണാന്‍ വിലക്കും ഉണ്ടാകില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല