നോര്‍വിച്ച് : നോര്‍വിച്ച് അസോസിയേഷന്‍ ഓഫ് മലയാളി(നാം)യുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയായിലെ ഇന്‍ഡോര്‍ സ്‌കൂള്‍സ് പാര്‍ക്കില്‍ ആരംഭിക്കുന്ന ഷട്ടില്‍ ടൂര്‍ണമെന്റോടെയാണ് കായിക മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇന്ന് വെകുന്നേരം എട്ടുമണിക്ക് ആരംഭിക്കുന്ന ഷട്ടില്‍ ടൂര്‍ണമെന്റില്‍ മെന്‍സ് ഡബിള്‍സ് മത്സരമാണ് ആദ്യം നടക്കുക. ആറ് ടീമുകള്‍ മത്സരിക്കുന്ന ഈ ടൂര്‍ണമെന്റില്‍ റഫറിയായി വരുന്നത് സിബി യോഹന്നാനാണ്.
വരും ദിവസങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി കായിക മത്സരങ്ങള്‍ അരങ്ങേറും. ഓഗസ്റ്റ് ഇരുപത്തിയഞ്ചിനാണ് നാമിന്റെ സ്‌പോര്‍ട്‌സ് ഡേ നടക്കുന്നത്. നോര്‍വിച്ചിലെ വിവിധ ടീമുകള്‍ പങ്കെടുക്കുന്ന ട്വന്റി -20 ക്രിക്കറ്റ് മത്സരം, കുട്ടികളുടേയും മുതിര്‍ന്നവരുടേയും 100 മീറ്റര്‍ ഓട്ടം തുടങ്ങി നിരവധി വാശിയേറിയ മത്സരങ്ങളാണ് സ്‌പോര്‍ട്ട്‌സ് ഡേയില്‍ ഒരുക്കിയിട്ടുളളത്. ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ അത്യന്തം ആവേശകരമാക്കി തീര്‍ക്കാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ചെയ്തുകഴിഞ്ഞതായി നാമിന്റെ പ്രസിഡന്റ് ജയ്‌സണ്‍ എന്‍ആര്‍ഐ മലയാളിയേയും മലയാളി വിഷനേയും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല