സോണി ജോസഫ്.
സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ഈസ്റ്റ് അന്ഗ്ലിയന്‍ ചാപ്ലിന്‍സിയുടെ കീഴിലുള്ള നോര്‍വിച്ച് ഇടവകയിലെ പ്രാഥമിക വാര്‍ഷിക ധ്യാനം സെപ്റ്റംബര്‍19,20 തീയതികളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ പ്രമുഖ ദൈവ വചന പ്രാസംഗികനും കപ്പൂച്ചിന്‍ ആശ്രമാംഗവുമായ ഫാ ജോസഫ് പുത്തന്‍പുരക്കല്‍ നയിക്കും. ധ്യാനത്തിന്റ്‌റെ അനുഗ്രഹപൂര്‍ണ്ണമായ നടത്തിപ്പിനാവശ്യമായ ദൈവപരിപാലനക്കായി ആയിരം ജപമാല സമര്‍പ്പണയജ്ഞമടക്കമുള്ള വിവിധ മധ്യസ്ഥ പ്രാര്‍ഥനകള്‍ ഇടവകാംഗങ്ങള്‍ മുടങ്ങാതെ നടത്തിവരുന്നു.
അഞ്ഞൂറിലധികം വാഹനങ്ങള്‍ക്ക് ഒരേ സമയം സുഗമമായ രീതിയില്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെ എല്ലാവിധ സൌകര്യങ്ങളോടും കൂടിയ നോര്‍വിച് സിറ്റി അക്കാദമി ഓഡിട്ടോറിയത്തിലാണ് ഈ ദ്വിദിന ധ്യാനം ഒരുക്കിയിട്ടുള്ളത്.നോര്‍വിച്ചിലുള്ള നൂറ്റമ്പതോളം വരുന്ന ക്രിസ്തീയ കുടുംബങ്ങളെ കൂടാതെ സമീപ പ്രദേശങ്ങളായ ഗ്രേറ്റ് യാര്‍മൌത്ത്, കിങ്ങ്‌സ് ലിന്‍ , സ്വാഫം, ബറി സൈന്റ്‌റ് എഡ്മണ്ട്‌സ്,ഡീരം, എന്നിവിടങ്ങളില്‍ നിന്നുമുള്ള നിരവധി വിശ്വാസികുടുംബങ്ങളും ഈ ദൈവിക വിരുന്നില്‍ പങ്കെടുക്കും.എല്ലാ മനുഷ്യരുടെയും ആത്മീയ യാത്രയുടെ ആരംഭം സ്വന്തം കുടുംബങ്ങളില്‍ നിന്നാണ് തുടങ്ങുന്നത് എന്ന ആശയത്തിലൂന്നിയ ദൈവ വചന പ്രഘോഷണമായിരിക്കും രണ്ടു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ധ്യാനത്തിലൂടെ വിശ്വാസികളെ തേടിയെത്തുക എന്ന് നോര്‍വിച്ച് ഇടവക വികാരിയും സീറോ മലബാര്‍ ഈസ്റ്റ് ആന്ഗ്ലിയന്‍ ചാപ്ലിന്‍മാരില്‍ ഒരാളുമായ ഫാ ടെറിന്‍ മുല്ലക്കര അറിയിച്ചു.കൂടാതെ ധ്യാനത്തില്‍ പങ്കെടുക്കുന്ന പതിനഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി അട്ടപ്പാടി സെഹിയോണ്‍ ധ്യാന കേന്ദ്രത്തിലെ കുട്ടികളുടെ വിഭാഗം നയിക്കുന്ന പ്രത്യേക ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്.
ആഴമേറിയതും നിസ്വാര്‍ഥവുമായ കുടുംബ ബന്ധങ്ങളുടെ നാനാവിധ വശങ്ങള്‍ ലോകമെമ്പാടുമുള്ള അനേക ലക്ഷം മനുഷ്യരിലേക്ക് വളരെ സരളമായ രീതിയില്‍ വിശദീകരിച്ചു നല്‍കി നവ മാധ്യമങ്ങളിലും ധ്യാന കൂടാരങ്ങളിലും ഒരു പോലെ ജനപ്രീതി നേടിയ സന്യാസവര്യനാണ് ജോസഫ് പുത്തന്‍പുരക്കലച്ചന്‍.ഭൗതികതയുടെ കുത്തൊഴുക്കില്‍ പെട്ട് പ്രായഭേദമന്യേ അനുദിനം നിരവധി പേര്‍ കുടുംബ ബന്ധങ്ങളിലും സാഹോദര്യ ബന്ധങ്ങളിലും പരാജയപ്പെട്ട് ദൈവത്തില്‍ നിന്ന് അകലുന്ന ഈ നാളുകളില്‍ ,അനേകരെ നേരിന്റെ പാതയിലേക്ക് നയിച്ചിട്ടുള്ള ബഹുമാന്യനായ പുത്തന്‍പുരക്കലച്ചന്റ്‌റെ സന്ദേശങ്ങള്‍ കേട്ടുകൊണ്ട് ദൈവപിതാവിനോപ്പം രണ്ടു ദിവസങ്ങള്‍ ചിലവിടാനും നിരവധി നന്മ്മകള്‍ സ്വീകരിക്കുവാനും ഏവരെയും ഹൃദയ പൂര്‍വ്വം ക്ഷണിക്കുന്നതായി ഫാ ടെറിന്‍ മുല്ലക്കര അറിയിച്ചു.
ധ്യാന വേദിയുടെ വിലാസം ;
Ctiy Academy
Norwich
NR4 7LP
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ഫാ ടെറിന്‍ മുല്ലക്കര ; 07985695056
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല