സ്വന്തം ലേഖകന്‍: റഷ്യക്കാരുമായുള്ള കൂടിക്കാഴ്ചാ വിവാദത്തില്‍ കുടുങ്ങിയ മുന്‍ സുരക്ഷ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ലിന്നിന്റെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്ന് ട്രംപ്. കൂടികാഴ്ച നിയമപരമായിരുന്നെന്ന് ട്രംപ്. ട്വിറ്ററിലുടെയാണ് അഭിപ്രായം പ്രകടനം നടത്തിയത്. മൈക്കിള്‍ ഫിന്നിന്റെ റഷ്യന്‍ അംബാസിഡറുമായുള്ള കൂടികാഴ്ച നിയമപരമാണ്. അതില്‍ മറച്ച് വെക്കാന്‍ ഒന്നുമില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
എഫ്.ബി.ഐയും വൈസ് പ്രസിഡന്റിനെയും തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് ഫ്‌ലിന്നിനെ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് നീക്കയതെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെ റഷ്യന്‍ അംബാസിഡറുമായി നടത്തിയ കൂടികാഴ്ചയെ കുറിച്ച് എഫ്.ബി.ഐയോട് താന്‍ കള്ളം പറയുകയായിരുന്നെന്ന് ഫ്‌ലിന്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.
തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ച് അന്വേഷിക്കുന്ന റോബര്‍ട്ട് മുള്ളര്‍ ഫ്‌ലിന്നിനെതിരെ കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. ഫ്‌ലിന്നിന്റെ കുറ്റസമ്മതം ട്രംപിന്റെ എതിരാളികള്‍ ട്രംപിനെതിരെയുള്ള ആയുധമാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് തന്റെ ഫ്‌ലിന്‍ അനുകൂല നിലപാട് വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല