നോട്ടിംഗ്ഹാമിലെ ചെണ്ടമേള ഗ്രൂപ്പായ നോട്ടിംഗ്ഹാം ബോയ്സ് കേരളത്തിലുള്ള ഏതെങ്കിലും ഒരു പാവപ്പെട്ട കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യവുമായി നോട്ടിംഗ്ഹാം ബോയ്സ് ചാരിറ്റി ലക്കി ഡ്രോ എന്ന് പേര് നല്‍കി നോട്ടിംഗ്ഹാമിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന നറുക്കെടുപ്പ് ഡിസംബര്‍ പതിനെട്ടാം തീയ്യതി നടത്തുന്നതാണ്.
നരുക്കെടുപ്പിലേക്ക് 300 ടിക്കറ്റുകള്‍ ഒരു പൌണ്ട് എന്ന നിരക്കില്‍ അച്ചടിക്കുകയും നോട്ടിംഗ്ഹാമിലും പരിസര പ്രദേശങ്ങളിലും നിന്നും നിരവധി ടിക്കറ്റുകള്‍ വിറ്റഴിയുകയും വളരെ നല്ല പിന്തുണയുമാണ് മലയാളികളില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഈ നറുക്കെടുപ്പില്‍ വിജയിക്കുന്ന വ്യക്തിക്ക് സ്റ്റോക്ക് ഓണ്‍ ട്രന്ടിലുള്ള ഗോഡ്സ് ഔണ്‍ എയര്‍ ട്രാവല്‍സ് സ്പോണ്സര്‍ ചെയ്യുന്ന 50 പൌണ്ടിന്റെ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുന്നതാണ്.
ചാരിറ്റിയിലേക്ക് ടിക്കറ്റ് വിറ്റ് കഴിഞ്ഞു കിട്ടുന്ന തുകയും നോട്ടിംഗ്ഹാം ബോയ്സിലെ അംഗങ്ങള്‍ സംഭാവന ചെയ്യുന്ന 100 പൌണ്ടും നറുക്കെടുപ്പിലെ വിജയിയുടെ സ്വന്തം നാട്ടിലെ ഏറ്റവും പാവപ്പെട്ട കുടുംബത്തെ നറുക്കെടുപ്പില്‍ വിജയിച്ച ആള്‍ക്ക് നിര്‍ദേശിക്കാവുന്നതും അത് സാക്ഷ്യപ്പെടുതിയത്തിനു ശേഷം തുക കൈമാറാവുന്നതുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല