നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷമായ നോട്ടിയന്‍സ് ഇവെ വര്‍ണാഭമായി. റഷക്ലിഫ് ലെയിഷര്‍ സെന്ററില്‍ വെച്ച് ജനവരി എട്ടാം തീയ്യതി നടന്ന ആഘോഷപരിപാടി സ്വാദിഷ്ടമായ ഡിന്നറോടു കൂടിയാണ് ആരംഭിച്ചത്. ജനറല്‍ സെക്രട്ടറി ജോണി തോമസ് ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും പ്രസിഡണ്ട് കുരുവിള തോമസ് അദ്ധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തതോടെ പരിപാടികള്‍ക്ക് തുടക്കമായി.
ഫാ: വര്‍ഗീസ് പോളിന്റെ ക്രിസ്തുമസ് സന്ദേശത്തെ തുടര്‍ന്ന് ക്രിസ്തുമസ് കരോള്‍, എംഎംസിഎ സ്കൂള്‍ കുട്ടികളുടെ സംഗീത നൃത്ത പരിപാടികള്‍, സിറില്‍ അവതരിപ്പിച്ച സ്കിറ്റും അരങ്ങേറി. പരിപാടികളുടെ പ്രധാന ആകര്‍ഷണം എയ്ഞ്ചല്‍ ഡാന്‍സര്‍സ് അവതരിപ്പിച്ച ഡാന്‍സ് പരിപാടി ആയിരുന്നു. എന്‍എംസിഎ ഡാന്‍സ് അധ്യാപിക ആയ യോഗേശ്വരി അവതരിപ്പിച്ച ഭരതനാട്യം ആഘോഷത്തിനു മാറ്റ് കൂട്ടി.
പ്രസ്തുത ചടങ്ങില്‍ ജോണി തോമസ് ജിസിഎസ്ഇ യില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മാസ്റ്റര്‍ ജോര്‍ജിന് ട്രോഫി സമ്മാനിച്ചു. എന്‍എംസിഎ ജനറല്‍ സെക്രട്ടറി ജിം തോമസിന്റെ നേതൃത്വത്തില്‍ നടന്ന അന്താക്ഷരിയും ഏറെ രസകരമായിരുന്നു. മുന്‍ ജനറല്‍ സെക്രട്ടറി മനു സക്കറിയ നന്ദി പ്രകാശിപ്പിച്ചതോടെ പരിപാടികള്‍ക്ക് സമാപനമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല