NMCA ആദ്യമായ് നടത്തുന്ന മിഡ്‌ലാന്‍ഡ്സ്ഡബിള്‍സ് ബാഡ്മിന്റണ്‍ മത്സരം സൌത്ഗ്ലെറ്റ് ലെഷെര്‍ സെന്‍ററില്‍ വച്ചു ഓഗസ്റ്റ് 20 ന് പത്തു മണി മുതല്‍ അഞ്ചു മണി വരെ നടക്കും.വിജയികള്‍ക്ക് ട്രോഫിയും കാഷ് പ്രൈസും നല്‍കുന്നതായിരിക്കും.
കഴിഞ്ഞ വര്‍ഷം നോട്ടിംഗ്ഹാമിലുള്ളവര്‍ക്ക് മാത്രമായി ബാഡ്മിന്റണ്‍ മത്സരം വിജയകരമായി നടത്തിയതിന്റ്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷവും NMCA മത്സരം സംഘടിപ്പിച്ചിരിക്കുനത്. ഒരു ടീമിന്റ്റെ രജിസ്ട്രേഷന്‍ ഫീസ് ആയ 20 പൗണ്ട് താഴെ പറയുന്ന സംഘാടകരെ ഓഗസ്റ്റ് 10 നു മുമ്പായി ഏല്‍പ്പിച്ചിരിക്കണം. രെജിസ്ട്രേഷന്‍ ഫീസ് നല്‍കിയത് തിരികെ നല്‍കുന്നതല്ല.
വിജയികള്‍ക്ക് 101 പൌണ്ടും ട്രോഫിയും ഓണഘോഷതോടനുബന്ധിച്ചു സെപ്റ്റംബര്‍ 17ന് നല്‍കുന്നതാണ്. രണ്ട്ടം സമ്മാനം 51 പൌണ്ടായിരിക്കും. മത്സര ദിവസം നിയമങ്ങളും ഫിക്സ്ചറും ടീമിനു നല്‍കുന്നതായിരിക്കും. മത്സരവുമായി ബന്ധപെട്ട കുടുതല്‍ വിവരങ്ങള്‍, വരും ദിവസങ്ങളില്‍ അറിയിക്കുന്നതായിരിക്കും.
Manu Zachariah:(07861424163) James Peter:(07737436657)
Linu Vargese: (0787207347) Shibu Eapen: (07932675973).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല