1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2012


സ്വര്‍ഗത്തിലെ നമ്മുടെ സമ്മാനം വര്‍ധിപ്പിക്കാനാണ് സഹനത്തിലൂടെ മനുഷ്യ ജീവിതം നയിക്കപ്പെടുന്നതെന്ന് ഫാ. മാത| നായ്ക്കാംപറമ്പില്‍. ഇന്നലെ നടന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ മുഖ്യ ശുശ്രുഷകനായിരുന്നു അദ്ദേഹം. ധ്യാനങ്ങളില്‍ സംബന്ധിച്ച് വ്യക്തിഗത പ്രാര്തനകളിലൂടെയും, രോഗശാന്തിയല്ല പകരം പരിശുദ്ധത്മാഭിഷേകം സൌഖ്യങ്ങള്‍ സാധ്യമാകുന്നതെന്നും, ഏറ്റവും വലിയ മധ്യസ്ഥ പ്രാത്ഥന വിശുദ്ധ കുര്‍ബാനയാണെന്നും കൂട്ടിച്ചേര്‍ത്തു.

ദൈവരാജ്യം പ്രഘോഷിക്കുവാന്‍ തുരഞ്ഞെടുക്കപ്പെട്ടവരാന് യു. കെയിലെ ഓരോ മലയാളിയുമെന്നും, ദൈവത്തി എന്‍റെ സ്വന്തം നാട് എന്ന് വിശേഷണമുള്ള കേരള ജനത സമയത്തിന്‍റെ പത്തിലൊന്ന് സമയം ദൈവരാജ്യ സുവിശേഷ പ്രഘോഷനത്തിനായി നീക്കി വെക്കണമെന്ന് ഫാ. മാത| നായ്ക്കാം പറമ്പില്‍ ആഹ്വാനം ചെയ്തു.

സ്ഥായിയായ സമാധാനം നമ്മിലുണ്െടങ്കില്‍ അതിനു കാരണം യേശു ക്രിസ്തുവാനെന്നും ഓരോ കാര്യത്തിനും നന്ദി പറയണമെന്നും യു. കെ മലയാളികള്‍, ഭരണകര്‍ത്താക്കള്‍, ആത്മീയ ശുശ്രുഷകര്‍, രാഷ്ട്രജ്ഞാര്‍, മാധ്യമങ്ങള്‍ എന്നീ ഗാനത്തിനായി പ്രത്യേകം പ്രാര്‍ഥിക്കണമെന്നും യൂറോപ്പില്‍ ആധ്യമായിട്ടാണ് ഇത്രയും വലിയ ജനക്കൂട്ടത്തെ ധ്യാനിപ്പിക്കുന്നതെന്ന ഫാ. മാത| നായ്കാംപറമ്പിലിന്‍റെ പ്രസ്താവന കരഘോഷത്തോടെയാണ് വിശ്വാസ സമൂഹം സ്വീകരിച്ചത്.

ദൈവസ്േനഹം നിറയുമ്പോള്‍ ആന്തരിക മുറിക് ഉണങ്ങുമെന്നും, വചനം ആവര്‍ത്തിച്ചു പറയുമ്പോള്‍ ദൈവശക്തി ഒഴുകുമെന്നും, ചെറിയ നീരസം പോലും ദൈവകൃപയ്ക്ക് തടസമാനെന്നും, ദുശീലങ്ങള്‍ക്ക് അടിമപ്പെടാന്‍ കാരണം ദുഷ്ടാത്മാവ് നിയന്ത്രിക്കുന്നത് കൊണ്ടാണെന്നും, സ്േനഹത്തിന്‍റെ ആത്മാവ് നിറഞ്ഞാല്‍ മാത്രമേ മറ്റുള്ളവരെ സ്േനഹിക്കാന്‍ കഴിയൂ എന്നും വചനം പ്രഘോഷിച്ച സിസ്റര്‍ തെരേസ പറഞ്ഞു.

ഗാര്‍ഹിക സഭയായ ഭവനങ്ങളിലാണ് വിശ്വാസം വര്‍ദ്ധിപ്പിക്കേണ്ടതെന്നും ദൈവത്തെ മക്കളില്‍ നിന്ന് അകറ്റുന്നത് പാപമാണെന്നും കോട്ടയം ക്രിസ്റീന്‍ ധ്യാനകേന്ദ്രത്തിലെ മേരിക്കുട്ടി പറഞ്ഞു. ഇമ്മാനുവേല്‍ ക്രിസ്റീന്‍ ടീം അംഗങ്ങളുടെ സ്തുതിപ്പും, ഗാനശുശ്രുഷയും നവ്യാനുഭവമായി. ഫാ. സോജി ഒലിക്കല്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കി. സ്കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ അംഗങ്ങളുടെ ജപമാലയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.