തമ്പി ജോസ്
ഞാന്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ആദരണീയനായ വ്യക്തിയാണ് ശ്രീ അലക്‌സ് കനിയാംപരംബില്‍ . എന്റെ അടുത്ത സുഹൃത്ത ആണ് ശ്രീ ടോം തടിയംപാട് . സാംസ്‌കാരിക വേദിയില്‍ എന്റെ സഹപ്രവര്തകനാണ് ശ്രീ ജേക്കബ് കൊയിപ്പല്ലി. ഈ ബന്ധങ്ങള്‍ നല്കുന്ന സ്വാതന്ത്ര്യത്തില്‍ നിന്ന് കൊണ്ട് , സര്വ്വ ആദരവും ബഹുമാനത്തോടും കൂടി , നോട്ടിന്ഹാമിലെ ദാരുണ സംഭവത്തില്‍ കണ്വെന്‍ഷന്‍ സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടായ നിലപാടിനെ കഠിനമായി വിമര്ശ്ചിതിനോട് ഞാന്‍ വിയോജിക്കട്ടെ .
വളരെ സാധാരണ ഇടത്തരം കുടുംബ പച്ചാതലത്തില്‍ നിന്നും വന്ന ഒരു വ്യക്തിയാണ് ഞാന്‍. യാതൊരു തരത്തിലും ഉള്ള ആധ്യാല്മിക അവകാശവാദങ്ങളും ഒരു തലത്തിലും അവകാശപ്പെടാനില്ല താനും . വിശ്വാസവും സഭയും പൌരോഹിത്യവും അല്മായരും സമഞ്ജസം ഒന്നു ചേര്‍ന്ന് ഒരു സംവിധാനം സമൂഹത്തിന്റെ നന്മ അധിഷ്ടിതമാക്കിയൂള്ളതാ വണം എന്ന് ഞാന്‍ കരുതുന്നു . വിശ്വാസവും ആധ്യാല്മികതയും ഒരു പരിധി വരെ വ്യക്തിനിഷ്ടമാണ താനും. ‘ ബലി അര്‍പ്പിക്കുന്നവനില്‍ നിന്നും ബലിയിലെ യെക്കുള്ള’ (കടപ്പാട് Fr Boby Jose Capuchin) നിയോഗമാന് പൌരോഹിത്യമെന്നു ഞാന്‍ വിശ്വസിക്കുന്നു . ഈ പചാതലത്തില്‍ ആണ് ഞാന്‍ ഈ വിയോജന കുറിപ്പ് എഴുതുന്നത്.
ആ കുഞ്ഞുമോളുടെ മരണം നമ്മളില്‍ എല്പ്പിച്ച വേദനയും ആഘാധവും വളരെ വ്യക്തമായി ശ്രീ സി എ ജോസഫ് പറഞ്ഞിരിക്ക്കുന്നുവല്ലോ. ആ കുഞ്ഞിന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അപരിഹാര്യമായ നഷ്ടവും ഒരിക്കലും അണയാത്ത വേദനയും തിരിച്ചറിഞ്ഞു നമ്മളും അതില്‍ പങ്കു ചേരുന്നു .
ഈ ദാരുണ സംഭവത്തോടുള്ള കണ്വെന്‍ഷന്‍ സംഘാടകരുടെ നിലപാടുകളും പ്രവൃത്തിയും അതിര് കടന്ന വസ്തുനിഷ്ടമല്ലാത്ത വിമര്‍ശനങ്ങല്ക്ക് വിധേയമയിട്ടുണ്ട്. സംഭവം പരസ്യമായി അറിയിക്കാതെയും ഈ മോള്കുവേണ്ടി പൊതുവായി പ്രാര്ത്ഥന നടത്താത്തതും ഗുരുതരമായ ഒരു വീഴ്ച ആയി ആരെങ്കിലും കണ്ടാല തെറ്റ് പറയാനാവില്ല . എന്നിരിക്കിലും പരിധി കടന്നും എഴുതാപ്പുറം വായിച്ചും വിധിപ്രസ്താവം നടത്തുന്നത് അനുചിതം.
ഈ കണ്വെന്‍ഷന്‍ പങ്കെടുക്കുന്ന സിംഹഭാഗം പേരും വളരെ സാധാരണക്കാരാണ് . കൊച്ചു കൊച്ചു വേദനകള്ക്കും ആകുലതകള്ക്കും സങ്കടങ്ങള്‍ക്ക് പരിഹാരം തേടിയും നിയോഗങ്ങള്‍ സാധ്യമാക്കുന്നതിനുമാണ് ഈ ഒത്തുചേരല്‍ . അവിടെ ശുശ്രൂഷകള്‍ വാണിജ്ജ്യവല്കരിക്കപ്പെട്ടതായി തോന്നുന്നില്ല. രോഗശാന്തി ശുശ്രൂഷകള്‍ ക്ക് റേറ്റ് ഉള്ളതായി അറിയില്ല .ഇരുണ്ട കാലഘട്ടതിലെപോലെ പാപമോചനത്തിന് പണവും മാദണ്ഡമാക്കിയിട്ടില്ല .ആവശ്യങ്ങള്‍ നിരത്തി , മനുഷ്യരുടെ ദുരവസ്ഥ ചൂഷണം ചെയ്തു പണപ്പിരിവ് നടത്തിയതായി കേട്ടിട്ടില്ല . അങ്ങനെ ആയിരുന്നെങ്കില്‍ തീര്ച്ചയായും ഇന്ന് ഈ ആധ്യാല്മിക സ്ഥാപനം നിലനില്‍ക്കുകയില്ലയിരുന്നു .
വട്ടായിലച്ചനും സോജിയച്ചനും നമ്മളെപോലെ മനുഷ്യആണ് . ഇത്തരുണത്തില്‍ അവര്‍ എന്തുമാത്രം വേദനിചിരിക്കും വിഷമിച്ചിരിക്കും . അന്നേ ദിവസം ആ വേദിയില്‍ ശുശ്രൂഷകള്‍ നടത്തി വരവേ എത്രയോ പ്രാവശ്യം ആ കുഞ്ഞു കുരുന്നിനെ കുറിച്ചുള്ള ഓര്മകളിലേക്ക് വട്ടായിലച്ചന്റെ മനസ്സ് നിയന്ത്രിക്കാനാവാതെ പാഞ്ഞു പോയിരിക്കും.
എന്തിനും ഏതിനും ദൈവികാലോചന തേടുന്ന ഈ വന്ദ്യ വൈദികര്‍ തീര്ച്ചയായും ഈ സംഭവത്തിലും ദൈവഹിതം തേടാതെയിരിക്കുമോ. അങ്ങിനെ ചെയ്‌ത്വെന്നും അതിനുസരിച്ച ഒരു തീരുമാനത്തിന്റെ പ്രതിഭലനം ആയിരുന്നു അവിടെ പ്രാവര്തികമായതെന്നും വിശ്വസിക്കാനാണ് എനിക്കിഷ്ടം .
ഈ വേദന ജനകമായ വാര്ത്ത അവിടെ അവിടെ അപ്പോള്‍ വെളിപ്പെടുത്തിയാല്‍ അത് സാമാന്യ മനുഷ്യര്കിടെയില്‍ ശ്രുഷ്ടിക്കുന്ന വൈകാരിക വിസ്‌ഫോടനം ഒരു പക്ഷെ അവര്‍ കണ്ക്കിലെടുതിട്ടുണ്ടാവില്ലേ. നിയമപരമായ പരിമിതികള ഉണ്ടോ ഇല്ലയോ എന്നാര്ക്കറിയാം . അതും ഈ രാജ്യത്ത് . ഈ വസ്തുതകള്‍ കണക്കിലെടുക്കാതെ സാമ്പത്തിക ലാഭേചച്ക് വേണ്ടിയാണ് അച്ചമ്മാര്‍ പ്രവതിചെതെന്നു പറഞ്ഞാല അതു കടുംകയ്യാകും .
എനിക്ക് ഈ അച്ചമ്മാരെ വ്യക്തിപരമായി അറിയില്ല . ഞാന്‍ ഇവരുടെ വക്താവുമല്ല. സ്വന്തം അനുഭവങ്ങളില്‌നിന്നും വിധിയെഴുതുന്നതാണ് ശരിയെന്നു തോന്നുന്നു . ഏകദേശം പത്തുപന്ത്രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം എന്നെ നന്നാക്കുന്നതിന്റെ ഭാഗമായി എന്റെ ഭാര്യ എന്നെ വട്ടായിലച്ചന്റെ അടുത്ത് കൊണ്ടുപോയി. Stoke on Trent. കണ്ടു , കുറച്ചു സംസാരിച്ചു . പോരാന്‍ നേരത്ത് ഒട്ടും കുരഞ്ഞുപോകരുതല്ലോ എന്ന് കരുതി ഞാന്‍ നൂറു പൌണ്ട് കൊടുത്തു . എനിക്കും അച്ഛനും അന്നത് ഒരു വലിയ തുകയായിരുന്നു. അച്ചന്‍ അത് വാങ്ങിയില്ല . ഒരു വര്ഷത്തിനുശേഷം ഞാന്‍ ആദ്യമായി ഒരു ധ്യാനത്തിനായി അട്ടപ്പാടിയില്‍ പോയി . ധ്യാനകേന്ദ്രത്തിന്റെ തുടക്കകാലമായിരുന്നു . ഇന്നതെത് വച്ച് നോക്കുമ്പോള്‍ ഒത്തിരി പരാതീനതകള്‍. ധ്യാന ഹോളിന്റെ തറ സിമിന്റായതിനാല്‍ കുറുച്ചു സ്ഥലത്ത് മാത്രമേ കയര്മാറ്റ് വിരിചിരുന്നുലല്ല്. പോരാന്‍ നേരത്ത് , ഒരു ഉല്‍ പ്രേരണയാല്‍ ബാക്കി സ്ഥലം കാര്‌പെറ്റ് ചെയ്യാനുള്ള തുക നല്കാനുള്ള താല്പര്യം ഞങ്ങള്‍ അച്ഛനെ അറിയിച്ചു . . ഇത്രയും അകലെ നിന്ന് വന്നതല്ലേ , മറ്റു ധാരാളം ചിലവുകള്‍ കാണുമല്ലോ എന്ന് പറഞ്ഞു അച്ചന്‍ നിരുല്‌സഹപ്പെടുതുവാന്‍ ശ്രമിക്കുകയാനുണ്ടായത് . അന്ന് അതായിരുന്നു അവരുടെ നിലപാടുകള്‍ എങ്കില്‍ ഇന്ന് ഒരിക്കലും അവര്‍ ഇന്ന് ആക്ഷേപിക്കപെടുന്ന തരത്തില്ലുള്ള ഒരു കാഴ്ചപാട് അവര്ക്കുണ്ടാകില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു . ദൈവത്തിന്റെ പേരില് നടത്തുന്ന കപട വാണിജ്ജ്യവല്ക്കരനത്തെയും യഥാര്ത ആധ്യല്മികതെയും നമ്മള്‍ വേര്തിരിച്ചരിയെണ്ടാതായിട്ടുണ്ട് . അതല്ലാതെ Pope Francis പറഞ്ഞപോലെ നമ്മള്‍ ആരാണ് വിധിക്കാന്‍. വിധിയെഴ്താന്‍ നമ്മള്ക്ക് എന്ത് ധാര്മിക അവകാശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല