നോട്ടിംഗ്ഹാം: സെന്റ് അല്‍ഫോന്‍സാമ്മ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നോട്ടിംഗ്ഹാമില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു. സെന്റ് പോള്‍സ് കാത്തലിക്ക് ചര്‍ച്ചില്‍ നടന്ന തിരുനാളില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. സെന്റ് പോള്‍സ് കാത്തലിച്ച് ചര്‍ച്ച് വികാരി ഫാ. ഡേവിഡ് പതാകഉയര്‍ത്തി. അതിനുശേഷം ഫാ.പോള്‍ നെല്ലിക്കുളത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ കുര്‍ബ്ബാന അര്‍പ്പിച്ചു.
ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാളകുന്നേല്‍, തിരുനാള്‍ പ്രസംഗം നടത്തി. നോട്ടിംഗ്ഹാമിലെ മലയാളികളുടെ ആത്മീയ ശുശ്രൂഷകന്‍ ആയ ഫാ. വര്‍ഗീസ് പോള്‍ കോന്തുരുത്തി സഹകാര്‍മികനായിരുന്നു. കുര്‍ബ്ബാനയ്ക്ക് ശേഷം ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
ജോയികുന്നാംപടവില്‍ ബിജുസ്റ്റീഫന്‍, ജില്‍സ് മാത്യു, ജോണി വി തോമസ്, ബേബി കുര്യാക്കോസ്, സോയിമോന്‍ ജോസഫ് എന്നിവരായിരുന്നു ഇത്തവണത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല