സ്വന്തം ലേഖകന്‍: 24 മണിക്കൂറിനകം നൗള്‍ കൊടുങ്കാറ്റ് ഫിലിപ്പീന്‍സി തീരത്ത് എത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ തീരദേശത്തു നിന്ന് പതിനായിരക്കണക്കിന് നാട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. മേഖലയിലെ പ്രധാന ദ്വീപായ ലുസോണില്‍ നിന്നാണ് ഏറ്റവുമധികം ആളുകളെ ഒഴിപ്പിച്ചത്.
നൗള്‍ എന്നു പേരിട്ടിരിക്കുന്ന കാറ്റഗറി നാലില്‍ പെടുന്ന അതിശക്തമായ കൊടുങ്കാറ്റാണ് ഫിലിപ്പീന്‍സ് തീരം ലക്ഷ്യമാക്കി വന്നു കൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ 160 കിലോമീറ്ററാണ് കാറ്റിന്റെ വേഗം.
ഫിലിപ്പീന്‍സിലെ നെല്‍കൃഷിയുടെ കേന്ദ്രങ്ങളായ കഗായാന്‍, ഇസബെല്ല പ്രവിശ്യകളാണ് നൗളിന്റെ താണ്ഡവത്തിന് ഏറ്റവും കൂടുതല്‍ ഇരയാകുക എന്നാണ് കരുതപ്പെടുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടു കൂടി നൗള്‍ തീരത്തെത്തും.
തുടര്‍ന്ന് ശക്തി കുറയുന്ന കൊടുങ്കാറ്റ് വടക്കുകിഴക്കുള്ള ലുസോണ്‍ ദ്വീപിലേക്ക് നീങ്ങും. മേഖലയിലെ 16 സ്ഥലങ്ങളില്‍ കാലാസസ്ഥ വകുപ്പ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊടുങ്കാറ്റിനൊപ്പം കനത്ത മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. തീരത്ത് തിരകള്‍ 2.5 മീറ്റര്‍ വരെ ഉയരം കൈവരിക്കുന്നതിനാല്‍ കടലില്‍ ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല