സ്വന്തം ലേഖകന്‍: മുന്‍ റഷ്യന്‍ ചാരനും മകള്‍ക്കുമെതിരായ രാസായുധാക്രമണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പുടിനാണെന്ന് ബ്രിട്ടീഷ് മന്ത്രി; ബ്രിട്ടന്‍, റഷ്യ ബന്ധം വീണ്ടും വഷളാകുന്നു. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ക്കുമെതിരെ രാസായുധാക്രമണം നടത്തിയ സംഭവത്തിന്റെ എല്ലാ ഉത്തരവാദിത്തവും പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനാണെന്ന് ബ്രിട്ടീഷ് സുരക്ഷ മന്ത്രി ബെന്‍ വാലസാണ് തുറന്നടിച്ചത്.
നേരത്തെ രണ്ട് റഷ്യന്‍ സൈനികരാണ് സ്‌ക്രിപലിനെ വധിക്കാന്‍ നൊവിചോക് എന്ന മാരക രാസായുധം പ്രയോഗിച്ചതെന്ന് ബ്രിട്ടന്‍ ആരോപിച്ചിരുന്നു. ഇവര്‍ക്ക് രണ്ടു പേര്‍ക്കുമെതിരെ അന്വേഷണം സംഘം കുറ്റം ചുമത്തുകയും ചെയ്തു. സംഭവത്തില്‍ റഷ്യ രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
പുടിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള രാജ്യത്ത് അദ്ദേഹമറിയാതെ ആര്‍ക്കും വിരലനക്കാന്‍ പോലുമാവില്ലെന്നും ബി.ബി.സി റേഡിയോക്കു നല്‍കിയ അഭിമുഖത്തില്‍ വാലസ് ചൂണ്ടിക്കാട്ടി. രാസായുധാക്രമണത്തിന്റെ ഏറ്റവും പുതിയ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിക്കാനിരിക്കെയാണ് പുതിയ ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല