1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2011

ഉപഭോക്താക്കളുടെ പരാതികള്‍ ശരിയായ രീതിയില്‍ പരിഹരിക്കാത്തതിന് എനര്‍ജി സപ്ലയേഴ്‌സായ എന്‍ പവര്‍ രണ്ട് മില്ല്യണ്‍ യൂറോ പിഴ അടയ്ക്കണമെന്ന് എനര്‍ജി റെഗുലേറ്റര്‍മാരായ ഓഫ് ഗം ആവശ്യപ്പെട്ടു. ജൂലൈയില്‍ ബ്രിട്ടീഷ് ഗ്യാസ് ഏജന്‍സിക്ക് ചുമത്തിയ 2.5 മില്ല്യണ്‍ യൂറോയാണ് ഇതിനു മുമ്പ് പരാതി ശരിയായ രീതിയി്ല്‍ പരിഹരിക്കാത്തതിന് ചുമത്തിയ കൂടിയ പിഴ.

ഓഫ് ഗംമിന്റെ അന്വേഷണത്തില്‍ എന്‍ പവര്‍ ഉപഭോക്താക്കളുടെ പരാതികള്‍ ശരിയായ രീതിയില്‍ സ്വീകരിക്കുന്നതിനും അവ റെക്കോഡ് ചെയ്ത് യഥാസമയം പരിഹാരം കാണുന്നതിനും പരാജയപ്പെട്ടതായി കണ്ടെത്തി. ഇതു കൂടാതെ എനര്‍ഡി ഓംബുഡ്‌സ്മാന്റെ വകയായി ഒരു ഉപഭോക്താവിന് ലഭിച്ചിരിക്കേണ്ട അവകാശങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതിലും പരാജയപ്പെട്ടതായും കണ്ടെത്തിയിരുന്നു.

ഓഫ് ഗമിന്റെ സീനിയര്‍ പാര്‍ട്ണറായ സാറ ഹാരിസണിന്റെ അഭിപ്രായത്തില്‍ തങ്ങള്‍ നല്‍കുന്ന പരാതികള്‍ ശരിയായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നറിയാനുളള അവകാശം ഉപഭോക്താവിനുണ്ട്. എന്‍ പവര്‍ ഇതില്‍ പരാജയപ്പെട്ടതിനാലാണ് അവര്‍ക്കെതിരെ നടപടി എടുക്കുന്നതെന്നും പിഴയായി ഈടാക്കിയ തുക പരാതിക്കാരായ ഉപഭോക്താക്കള്‍ക്ക് എത്രയും വേഗം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. അന്വേഷണം എന്‍ പവറിലും ബ്രിട്ടീഷ് ഗ്യാസ് ഏജന്‍സിയിലും മാത്രം ഒതുക്കാതെ ബ്രിട്ടനിലെ പ്രധാനപ്പെട്ട ആറു എനര്‍ജി സപ്ലൈയേഴ്‌സിലേക്കും വ്യാപിപ്പിക്കുമെന്നും സാറാ ഹാരിസണ്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.