യു കെയിലെ മലയാള മാധ്യമ രംഗത്ത് ഒരു നവ സംസ്ക്കാരത്തിന് തുടക്കമിട്ട NRI മലയാളി വെബ് സൈറ്റ് യു കെയിലെ മലയാളി കുടുംബങ്ങള്‍ക്ക് 2011 -ലെ കലണ്ടര്‍ സൌജന്യമായി നല്‍കുമെന്ന വാഗ്ദാനം പൂര്‍ണമായും പാലിച്ചു.ഈ വാരാവസാനം ക്രിസ്മസ് ന്യൂ ഈയര്‍ ആഘോഷങ്ങള്‍ നടക്കുന്ന ചുരുക്കം ചില അസോസിയേഷനുകള്‍ ഒഴികെ യുകേയിലെങ്ങും മലയാളികളുടെ കൈകളില്‍ NRI മലയാളി കലണ്ടര്‍ എത്തിക്കഴിഞ്ഞു.
മലയാളികളുടെ യാതൊരു വ്യക്തിഗത വിവരങ്ങളും ശേഖരിക്കാതെ ലോക്കല്‍ അസോസിയേഷനുകള്‍ വഴിയും ലോക്കല്‍ മലയാളി ബിസിനസ് സ്ഥാപനങ്ങള്‍ വഴിയുമാണ് കലണ്ടര്‍ വിതരണം ചെയ്തതത്.സ്കോട്ട്ലാന്‍ഡ് മുതല്‍ പോര്‍ട്സ്മോത് വരെയുള്ള യു കെയുടെ വിവിധ ഭാഗങ്ങളില്‍ NRI മലയാളി പ്രതിനിധികള്‍ നേരിട്ടാണ് കലണ്ടര്‍ എത്തിച്ചത്.യു കെ മലയാളികളുടെ സ്വകാര്യതയില്‍ കൈ കടത്താതെ ഞങ്ങള്‍ നല്‍കിയ ഈ സേവനത്തിന് ആവേശപൂര്‍ണമായ പ്രതികരണമാണ് ലഭിച്ചത്.
യു കേയിലെയും ഇന്ത്യയിലെയും വിശേഷ ദിവസങ്ങളും മറ്റു വിവരങ്ങളും സമന്യയിപ്പിച്ചാണ് കലണ്ടര്‍ ഉണ്ടാക്കിയിരിക്കുന്നത്.ഒരു മലയാള കലണ്ടറില്‍ ഉള്ള എല്ലാ കാര്യങ്ങളും അതെ പടി നിലനിര്‍ത്തിക്കൊണ്ട് യു കെയിലെ ബാങ്ക് അവധി തുടങ്ങിയ വിശേഷ ദിവസങ്ങള്‍ കൂട്ടിചെര്‍ക്കുകയായിരുന്നു.ഇത് കൂടാതെ മാസത്തിലെ ഓരോ ദിവസത്തെയും ഡ്യൂട്ടി,ജന്മദിനം,വാര്‍ഷികം തുടങ്ങിയ കാര്യങ്ങള്‍ എഴുതാന്‍ പ്രത്യേക കോളവും കലണ്ടറില്‍ ഉണ്ട്.സാധാരണ ഫോട്ടോ എടുക്കാന്‍ ഉപയോഗിക്കുന്ന 300 gsm പേപ്പര്‍ ഉപയോഗിച്ച് ഡിജിറ്റല്‍ പ്രിന്റ് ചെയ്താണ് കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്.ബ്രിട്ടനിലെ ഹെല്‍ത്ത് and സേഫ്റ്റി നിയമങ്ങള്‍ പാലിക്കുന്നതിനായി കലണ്ടര്‍ താളുകളെ ബന്ധിപ്പിക്കുന്നതിനായി കമ്പിക്കു പകരം സ്പൈറല്‍ ബൈന്‍ഡിംഗ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചു കലണ്ടര്‍ നല്‍കുന്നതിലെ അപകടം മനസിലാക്കി ടാറ്റ കച്ചവടക്കാരെ തിരസ്ക്കരിച്ച് NRI മലയാളി കലണ്ടര്‍ ആവശ്യപ്പെട്ട ഏവര്‍ക്കും ഞങ്ങളുടെ അഭിനന്ദവും നന്ദിയും അറിയിക്കുന്നു.അതോടൊപ്പം കലണ്ടര്‍ പുറത്തിറക്കാന്‍ സാമ്പത്തികമായി ഞങ്ങളോട് സഹകരിച്ച സ്പോണ്‍സര്‍മാരായ Injury Claim Solutions,Guardian Assosiates എന്നീ മലയാളി ബിസിനസ് സ്ഥാപനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.യു കെ മലയാളികളുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് എന്നും ഞങ്ങള്‍ വായനക്കാര്‍ക്കൊപ്പം നിലകൊള്ളുമെന്ന് ഒരിക്കല്‍ കൂടി ഉറപ്പു നല്‍കുന്നു.
ഇനിയും NRI മലയാളി കലണ്ടര്‍ ലഭിക്കാത്തവര്‍ കലണ്ടര്‍ calendar@nrimalayalee.co.uk എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ ഇമെയിലില്‍ കലണ്ടറിന്റെ സോഫ്റ്റ് കോപ്പി അയച്ചു തരുന്നതാണ്. ആവശ്യക്കാര്‍ക്ക് പ്രിന്റ് എടുത്താല്‍ ഈ കലണ്ടര്‍ ഉപയോഗിക്കാവുന്നതാണ്.
നന്ദിയോടെ
ടീം NRI മലയാളി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല