ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ വലയുകയാണെങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസത്തില്‍ വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയിലെ ബാങ്കുകളില്‍ നടത്തിയ നിക്ഷേപത്തില്‍ 6000 കോടി രൂപയുടെ വര്‍ധന. യു.എസ്, യൂറോ മേഖല എന്നിവയ്ക്ക് പുറമെ മറ്റ് സമ്പന്ന രാജ്യങ്ങളില്‍ വിദേശ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നതിലും ഉയര്‍ന്ന പലിശ നിരക്ക് ഇന്ത്യയില്‍ ലഭിക്കുന്നതാണ് നിക്ഷേപത്തില്‍ വന്‍ വര്‍ധന ഉണ്ടാകാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്.
അതേസമയം വിദേശത്തു നിന്ന് ജീവനക്കാര്‍ അയക്കുന്ന തുകയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ല. ഈ ഇനത്തില്‍ ലഭിച്ച തുക മുന്‍ വര്‍ഷം ഇതേകാലയളവില്‍ ലഭിച്ച 600 കോടി ഡോളര്‍ തന്നെയാണ്. ഇതില്‍ ചെറിയൊരു ഭാഗം എന്‍.ആര്‍.ഇ നിക്ഷേപങ്ങളായി മാറിയിട്ടുണ്ടാകാമെന്ന് പൊതുമേഖലാ ബാങ്കുകള്‍ വ്യക്തമാക്കി. 2011 ജൂണ്‍ അവസാനത്തെ കണക്കുകള്‍ ്രപകാരം വിവിധ ബാങ്കുകളിലെ വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപം 5289.80 കോടി ഡോളറാണ്. ഇന്ത്യയുടെ ആെക വിദേശ കടത്തിന്റെ 16.7 ശതമാനമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല