സ്വന്തം ലേഖകന്‍: കേരളത്തിലേക്കുള്ള പ്രവാസി നിക്ഷേപത്തില്‍ കുത്തനെ വര്‍ദ്ധനവ്, നാലു മാസത്തില്‍ 8000 കോടിയുടെ അധിക നിക്ഷേപം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രവാസി നിക്ഷേപത്തിലുണ്ടായ കുതിച്ചുചാട്ടം സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന ആവശ്യവും വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്.
ഇക്കാര്യം ഉന്നയിച്ച് ബാങ്കേഴ്‌സ് അസോസിയേഷനെ സമീപിക്കാനൊരുങ്ങുകയാണു സംസ്ഥാനത്തെ പ്രവാസി സംഘടനകള്‍.
മുന്‍പെങ്ങുമില്ലാത്തവിധം പ്രവാസികള്‍ സംസ്ഥാനത്തേക്കു പണമയക്കാന്‍ തുടങ്ങിയിരിക്കുന്നത് ശുഭസൂചകമായി കാണണമെന്നാണു സംസ്ഥാനത്തെ പ്രവാസി സംഘടനകളുടെ ആവശ്യം.
ഈ നിക്ഷേപം കൊണ്ട് പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങളും ഗുണമുണ്ടാകണം. സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചാല്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടി പ്രവാസി നിക്ഷേപം ഉണ്ടാകുമെന്നും സംഘടനകള്‍ പറയുന്നു.
ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ 7746 കോടി രൂപയുടെ വര്‍ധനയാണു പ്രവാസി നിക്ഷേപത്തിലുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 214 കോടി രൂപമാത്രമായിരുന്നു വര്‍ധന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല