ഇന്ന് (ചിങ്ങമാസം ഒന്നാം തീയതി) എന്‍ ആര്‍ ഐ മലയാളിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസമാണ്.വായനക്കാരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് പുതിയ ഡിസൈനില്‍ എന്‍ ആര്‍ ഐ മലയാളി ഇന്നു മുതല്‍ വായനക്കാര്‍ക്ക് മുന്‍പിലെത്തുമെന്നായിരുന്നു വായനക്കാരെ അറിയിച്ചിരുന്നത്.
എന്നാല്‍ മൊബൈല്‍ പതിപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ എന്‍ ആര്‍ ഐ മലയാളിയുടെ പുതിയ മുഖത്തിനായുള്ള കാത്തിരുപ്പ് നീളുമെന്ന കാര്യം വായനക്കാരെ അറിയിക്കുകയാണ്.നമ്മുടെ നല്ലൊരു ശതമാനം വായനക്കാരും സ്വന്തമായി സ്മാര്‍ട്ട്‌ഫോണ്‍ ഉള്ളവരാണ്.ഇവരില്‍ പലരും മൊബൈലില്‍ പത്രം വായിക്കാന്‍ സാധിക്കുന്നില്ലെന്ന് ഞങ്ങളെ അറിയിച്ചിരുന്നു.ഇതിനായുള്ള സാങ്കേതിക തടസം നീക്കിയതിനു ശേഷം മാത്രമേ പുതിയ ഡിസൈന്‍ പുറത്തിറക്കുകയുള്ളൂ.
മൊബൈലില്‍ എന്‍ ആര്‍ ഐ മലയാളി വായിക്കാന്‍ വേണ്ടി പ്രത്യേക ഡിസൈനും സാങ്കേതിക വിദ്യയും ആവശ്യമായതിനാല്‍ രണ്ടാഴ്ചത്തെ കാലതമാസം ഉണ്ടാവുമെന്നാണ് സാങ്കേതിക വിദഗ്ധര്‍ ഞങ്ങളെ അറിയിച്ചിരിക്കുന്നത്.എത്ര താമസിച്ചാലും തിരുവോണത്തിന് മുന്‍പായി പുതിയ ഡിസൈന്‍ വായനക്കാരുടെ മുന്‍പിലെത്തിക്കാന്‍ സാധിക്കും.പുത്തന്‍ എന്‍ ആര്‍ ഐ മലയാളി യു കെ മലയാളികള്‍ക്ക് ഏറ്റവും ഉചിതമായ ഓണസമ്മാനം ആയിരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
ഈ കാലതാമസത്തില്‍ വായനക്കാര്‍ക്കുണ്ടായ അസൌകര്യത്തിനു ക്ഷമ ചോദിക്കുന്നു.തുടര്‍ന്നും യു കെയിലെ മലയാളികളോട് ചേര്‍ന്നു നിന്നുകൊണ്ട് അവരുടെ ശബ്ദമാകുവാന്‍ എല്ലാവരുടെയും സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു
എഡിറ്റര്‍
എന്‍ ആര്‍ ഐ മലയാളി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല