1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2017

സ്വന്തം ലേഖകന്‍: ഭാഗ്യം വരുന്ന വഴികള്‍! ഞൊടിയിട കൊണ്ട് കോടികളുടെ വീടിന് ഉടമയായി പ്രവാസി ഇന്ത്യക്കാരന്‍. ഉബൈദുല്ല നേരലകാട്ടെ എന്ന മംഗലാപുരത്തുകാരന്‍ പ്രവാസിയാണ് കോടികള്‍ വിലമതിക്കുന്ന വീടിന് ഉമടയായത്. യുഎഇ എക്‌സ്‌ചേഞ്ചിന്റെ ദുബായിലൊരു വീട് എന്ന സമ്മാന പദ്ധതിയാണ് ഈ യുവാവിന് ഭാഗ്യം കൊണ്ടു വന്നത്. അഞ്ച് ലക്ഷം ദിര്‍ഹം വിലമതിക്കുന്ന വീടാണ് ഉബൈദുല്ല സ്വന്തമാക്കിയത്.

യുഎഇ എക്‌സ്‌ചേഞ്ചിന്റെ സമ്മര്‍ പ്രൊമോഷന്‍ 2017ന്റെ ഭാഗമായാണ് ദുബായിലൊരു വീട് പദ്ധതി നടപ്പാക്കിയത്. അവസാന റൗണ്ടില്‍ 26 പേര്‍ എത്തിയിരുന്നു. ഇതില്‍ നിന്നാണ് ഭാഗ്യശാലിയെ തിരഞ്ഞെടുത്തത്. അവസാന റൗണ്ടില്‍ എത്തിയവരില്‍ നിരവധി ഇന്ത്യക്കാരുമുണ്ട്. ഇവര്‍ക്ക് 10000 ദിര്‍ഹം വീതം ലഭിക്കും.

ജീവിതത്തില്‍ ഇന്നു വരെ ഒരു സമ്മാനവും ലഭിച്ചിട്ടില്ലാത്ത വ്യക്തിയാണ് താനെന്ന് ഉബൈദുല്ല പറയുന്നു. ഈ നറുക്കടപ്പില്‍ വിജയിക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവസാന റൗഡിലെത്തിയവരില്‍ ഈജിപ്ത്, കെനിയ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യക്കാരുണ്ടെന്ന് യുഎഇ എക്‌സ്‌ചേഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.