ബിനു ജോസ്
യു കെയിലെ പതിനഞ്ചോളം കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് എന്‍ ആര് ഐ മലയാളി തയ്യാറാക്കുന്ന ജനപ്രിയ പ്രോജക്ടായ സംഗീത വീഡിയോ ആല്‍ബത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.യു കെ മലയാളികള്‍ക്കിടയിലെ സംഗീത പ്രതിഭകളെ ഉള്‍പ്പെടുത്തിക്കൊണ്ട് എന്‍ ആര് ഐ മലയാളി നിര്‍മിക്കുന്ന ആല്‍ബത്തില്‍ സഹകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മുപ്പതോളം പേരാണ് ഞങ്ങളെ ബന്ധപ്പെട്ടത്.ഇവരില്‍ യു കെയിലെ പ്രശസ്ത ഗായകരും പുതുമുഖങ്ങളുമുണ്ട്.
യു കെയിലെ അറിയപ്പെടാത്ത സംഗീത പ്രതിഭകള്‍ക്ക് അവസരം കൊടുക്കുക എന്ന ഉദ്ദേശത്തോടെ എന്‍ ആര് ഐ മലയാളി ഒരുക്കുന്ന സംരഭമാണ് ഈ ആല്‍ബം.പ്രശസ്ത ഗായകരായ അഫ്സല് ,മാര്‍ക്കോസ്,കെസ്റ്റര്‍,അനൂപ് തുടങ്ങിയവര്‍ക്കൊപ്പം ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരമാണ് യു കെ മലയാളികല്ക്കിടയിലെ ഗായകര്‍ക്ക് ലഭിക്കുക.ഗാനങ്ങളുടെ രചനയും സംഗീതവും നിര്‍വഹിക്കാനും സാങ്കേതിക വിദഗ്ദരായി പ്രവര്‍ത്തിക്കാനും കേരളത്തിലെ പ്രമുഖര്‍ക്കൊപ്പം യു കെ മലയാളികള്‍ക്കിടയിലെ പ്രതിഭകള്‍ക്കും അവസരം ലഭിക്കുകയാണ്.യു കെയില്‍ ആദ്യമായാണ് ഇത്തരം ഒരു സംരംഭത്തിന് തുടക്കമിടുന്നത്.
കേരളത്തിലെ ഗായകരെ ഉള്‍പ്പെടുത്തിയ ഗാനങ്ങള്‍ ഇതിനോടകം റിക്കാര്‍ഡ് ചെയ്തു കഴിഞ്ഞു.യു കെയിലെ ഗായകരുടെ റിക്കാര്‍ഡിങ്ങ് ഈ ദിവസങ്ങളില്‍ പൂര്‍ത്തിയാവും.ക്രിസ്മസിന് മുന്‍പായി ഈ ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബം പുറത്തിറക്കാനാണ് എന്‍ ആര് ഐ മലയാളി ലക്ഷ്യമിടുന്നത്.ട്രെയിലര്‍ കാണാന്‍ മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.ഈ ആല്‍ബത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച യു കെ മലയാളികളെ സംബന്ധിച്ച വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല